ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ബലാത്സംഗക്കുറ്റത്തിനും കേസെടുക്കും; സരിതയുടെ കത്തില്‍ പത്തു പേരുകള്‍

ബലാത്സംഗവും ലൈംഗിക പീഡനവും നടന്നതായി സരിത ചൂണ്ടിക്കാട്ടിയിട്ടും പ്രത്യേക അന്വേഷണ സംഘം ഇക്കാര്യം അന്വേഷിച്ചില്ലെന്ന് കമ്മിഷന്‍
ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ബലാത്സംഗക്കുറ്റത്തിനും കേസെടുക്കും; സരിതയുടെ കത്തില്‍ പത്തു പേരുകള്‍

തിരുവനന്തപുരം: സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സരിത എസ് നായര്‍ കത്തില്‍ പേരു പരാമര്‍ച്ചിരിക്കുന്നവര്‍ക്കെതിരെ ബലാത്സംഗത്തിനും ലൈംഗിക പീഡനത്തിനും കേസെടുക്കും. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെ പത്തു പേരുടെ പേരുകളാണ് സരിത കത്തില്‍ പരാമര്‍ശിച്ചിട്ടുള്ളത്. 

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ഊര്‍ജ മന്ത്രിയായിരിന്ന ആര്യാടന്‍ മുഹമ്മദ്, ഹൈബി ഈഡന്‍ എംഎല്‍എ, കെസി വേണുഗോപാല്‍ എംപി, മുന്‍ മന്ത്രി അടൂര്‍ പ്രകാശ്, എപി അനില്‍കുമാര്‍, കെപിസിസി സെക്രട്ടറിയായിരുന്ന എന്‍ സുബ്രഹ്മണ്യന്‍, മുന്‍ കേന്ദ്രമന്ത്രിയായ പളനിമാണിക്യം, ജോസ് കെ മാണി എംപി, ഐജി പദമകുമാര്‍ എന്നിവരുടെ പേരുകളാണ് സരിത എഴുത്തിയ കത്തില്‍ പരാമര്‍ശിച്ചിട്ടുള്ളത്. പിതാവിന്റെ സ്ഥാനത്തു കണ്ടിരുന്ന ഉമ്മന്‍ ചാണ്ടിയില്‍നിന്ന് അതിനു ചേരാത്ത പെരുമാറ്റമാണ് ഉണ്ടായത് എന്നാണ് സരിത കത്തില്‍ പറയുന്നത്. 

ബലാത്സംഗവും ലൈംഗിക പീഡനവും നടന്നതായി സരിത ചൂണ്ടിക്കാട്ടിയിട്ടും പ്രത്യേക അന്വേഷണ സംഘം ഇക്കാര്യം അന്വേഷിച്ചില്ലെന്ന് കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. സരിതയില്‍നിന്ന് ലൈംഗിക സംതൃപ്തി നേടി എന്നത് അഴിമതിയായിക്കൂടി കണക്കാക്കേണ്ടതുണ്ട്. അതുകൊണ്ട് ഇവര്‍ക്കെതിരെ അഴിമതിനിരോധന നിയമപ്രകാരവും നടപടിയെടുക്കേണ്ടതാണെന്നാണ്  കമ്മിഷന്‍ ശുപാര്‍ശ ചെയ്തിട്ടുള്ളത്. 

സരിതയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ പേരു പരാമര്‍ശിച്ചിരിക്കുന്നവര്‍ക്കെതിരെ ബലാത്സംഗ, ലൈംഗി പീഡന കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാമെന്നാണ് സര്‍ക്കാരിനു ലഭിച്ച നിയമോപദേശം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com