ജാമ്യത്തിനായി ദിലീപ് വീണ്ടും ഹൈക്കോടതിയെ സമീപിക്കും; ശ്രാദ്ധത്തിന് പോകാന്‍ അനുവദിച്ചത് ചൂണ്ടിക്കാട്ടും

അച്ഛന്റെ ശ്രാദ്ധത്തിന് ബലിയിടാന്‍ പോകാന്‍ അനുമതി നല്‍കിയത് ചൂണ്ടിക്കാട്ടും
ജാമ്യത്തിനായി ദിലീപ് വീണ്ടും ഹൈക്കോടതിയെ സമീപിക്കും; ശ്രാദ്ധത്തിന് പോകാന്‍ അനുവദിച്ചത് ചൂണ്ടിക്കാട്ടും

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപ് ജാമ്യം തേടി വീണ്ടും ഹൈക്കോടതിയെ സമീപിക്കും. അച്ഛന്റെ ശ്രാദ്ധത്തിന് ബലിയിടാന്‍ പോകാന്‍ അനുമതി നല്‍കിയത് ചൂണ്ടിക്കാട്ടിയാകും ദിലീപ് വീണ്ടും ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കുക. 

ഓണത്തിന് ശേഷമായിരിക്കും ജാമ്യാപേക്ഷ സമര്‍പ്പിക്കുക. നേരത്തെ രണ്ട് തവണ സമര്‍പ്പിച്ച ജാമ്യാപേക്ഷയും കോടതി തള്ളിയിരുന്നു. സെപ്തംബര്‍ ആറിന് ആലുവയിലെ വീട്ടിലും ക്ഷേത്രത്തിലുമായി നടക്കുന്ന ശ്രാദ്ധ ദിന ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പോകാനാണ് ദിലീപിന് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി അനുമതി നല്‍കിയത്. 

ദിലീപിനെ ജയിലിന് പുറത്ത് വിടാന്‍ അനുവദിക്കരുതെന്ന പ്രോസിക്യൂഷന്‍ വാദത്തെ തള്ളിയായിരുന്നു കോടതി പ്രതിഭാഗത്തിന്റെ ആവശ്യം അംഗീകരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com