ഹാദിയയുടെ അവകാശ ലംഘനം; വനിതാ കമ്മീഷന്‍ സുപ്രീം കോടതിയിലേക്ക്

ഹാദിയയെയും കുടുംബത്തെയും സന്ദര്‍ശിച്ച് വസ്തുതാപരമായ കാര്യങ്ങള്‍ അന്വേഷിച്ച് റിപ്പോര്‍ട്ട്  സമര്‍പ്പിക്കാനുള്ള അഗീകാരം  തേടുമെന്നും വനിതാ കമ്മീഷന്‍
ഹാദിയയുടെ അവകാശ ലംഘനം; വനിതാ കമ്മീഷന്‍ സുപ്രീം കോടതിയിലേക്ക്

കൊച്ചി: ഹാദിയ അവകാശലംഘനം നേടുന്നുവെന്ന പരാതിയെ തുടര്‍ന്ന് വനിതാ കമ്മീഷന്‍ സുപ്രീം കോടതിയിലേക്ക്. ഹാദിയയെയും കുടുംബത്തെയും സന്ദര്‍ശിച്ച് വസ്തുതാപരമായ കാര്യങ്ങള്‍ അന്വേഷിച്ച് റിപ്പോര്‍ട്ട്  സമര്‍പ്പിക്കാനുള്ള അംഗീകാരം  തേടുമെന്നും വനിതാ കമ്മീഷന്‍ ജോസഫൈന്‍ വ്യക്തമാക്കി. സ്ത്രീകളുടെ പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ കമ്മീഷന് അധികാരമുണ്ട്. മതം മാറ്റം ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഇടപെടല്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് വനിതാ കമ്മീഷന്റെ നീക്കം.

ഹാദിയയെയും കുടുംബത്തെയും സമീപിച്ച് വസ്തുതാപരമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അനുമതി വേണമെന്നും വനിതാ കമ്മീഷന്‍ സുപ്രീം കോടതിയോട് ആവശ്യപ്പെടും. കോടതിയില്‍ നിന്ന് നിര്‍ദേശം കിട്ടിയ ശേഷമായിരിക്കും സന്ദര്‍ശനമെന്നാണ് ജോസഫൈന്‍ വ്യക്തമാക്കിയത്. ഹാദിയ വീട്ടു തടങ്കലിലാണെന്നും പറഞ്ഞ് നിരവധി പരാതികള്‍ വനിത കമ്മീഷന് ലഭിച്ചിരുന്നു. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും പത്രപ്രവര്‍ത്തകര്‍ക്ക് ഉള്‍പ്പടെയുള്ളവര്‍ക്ക് വീട്ടിലക്ക് പ്രവേശനം നിഷേധിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയായിരുന്നു വനിതാ കമ്മീഷന്റെ ഇടപെടലുണ്ടായത്്. ഇപ്പോള്‍ ഹൊക്കോടതിയുടെ നിര്‍ദേശ പ്രകാരം ഹാദിയ വൈക്കത്തെ സ്വന്തം വീട്ടിലാണ് താമസിക്കുന്നത്. വീടിന് പൊലീസ് സംരക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്

ഹാദിയയെ വീട്ടുതടങ്കിലിലാക്കിയ രക്ഷിതാക്കളുടെ തീരുമാനം സ്ത്രീയുടെ പ്രാഥമിക സ്വാതന്ത്ര്യത്തിന്റെ നിഷേധമാണെന്ന് കവി സച്ചിദാനന്ദന്‍ ഉള്‍പ്പടെ അഭിപ്രായപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ വളരെ വ്യക്തമായ പൗരാവകാശ ലംഘനമാണ് നടന്നിരിക്കുന്നത്. അഖില ഹാദിയയാകന്‍ തീരുമാനിച്ചത് സുമനസോടെയാണെന്നാണ് എല്ലാ രീതിയലുള്ള സാഹചര്യങ്ങളും നമ്മോട് പറയുന്നത്. ഒരിടത്തും പോലും ആരുടെയും സമ്മര്‍ദ്ദത്തിന് വഴങ്ങിയല്ല മതം മാറിയതെന്ന് ആ പെണ്‍കുട്ടി ഒരിക്കല്‍ പോലും പറഞ്ഞിട്ടില്ല. രാഹുല്‍ ഈശ്വറിന്റെ അഭിമുഖത്തില്‍ പോലും നമുക്ക് കാണാന്‍ കഴിയുന്നത് സുമനസാലെയാണ് മതം മാറിയതെന്നാണ്. അവരുടെ സുഹൃത്തുക്കളുടെ ജീവിതരീതി കണ്ടാണ് അവര്‍ മതം മാറിയത്. ഏതെങ്കിലും സംഘടനയുടെയോ മതാചാര്യന്‍മാരുടെയോ നിര്‍ബന്ധം മതപരിവര്‍ത്തനത്തിന് പിന്നിലില്ലെന്നും സച്ചിദാനന്ദന്‍ അഭിപ്രായപ്പെട്ടിരുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com