കണ്ണൂര്‍, കരുണ ബില്‍ ; സര്‍ക്കാരിന് ശുപാര്‍ശക്കത്ത് നല്‍കിയവരില്‍ ഉമ്മന്‍ചാണ്ടി മുതല്‍ സത്യന്‍ മൊകേരി വരെ

കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജ് വിഷയത്തില്‍ മുമ്പ് വിവിധ കക്ഷി നേതാക്കള്‍ നല്‍കിയ കത്ത് പുറത്ത് വിട്ട് സര്‍ക്കാര്‍
സത്യന്‍ മൊകേരിയും ഉമ്മന്‍ചാണ്ടിയും
സത്യന്‍ മൊകേരിയും ഉമ്മന്‍ചാണ്ടിയും


തിരുവനന്തപുരം : കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജ് ബില്‍ വിവാദമായ പശ്ചാത്തലത്തില്‍, വിഷയത്തില്‍ മുമ്പ് വിവിധ കക്ഷി നേതാക്കള്‍ നല്‍കിയ കത്ത് പുറത്ത് വിട്ട് സര്‍ക്കാര്‍. കോളേജില്‍ 2016-17 വര്‍ഷം പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ അനുകൂല നടപടി ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടാണ് കക്ഷി നേതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെകെ ശൈലജയ്ക്കും കത്ത് നല്‍കിയത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെപിസിസി പ്രസിഡന്റ് എംഎം ഹസ്സന്‍, മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി എംപി, സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യന്‍ മൊകേരി, ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ എന്നിവര്‍ നല്‍കിയ കത്തുകളാണ് പുറത്തുവന്നത്. 

കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിന് വേണ്ടിയാണ് എല്ലാവരും കത്ത് നല്‍കിയിട്ടുള്ളത്. ഉമ്മന്‍ചാണ്ടി 2017 ജൂലൈ 13 നാണ് ആരോഗ്യമന്ത്രിക്ക് കത്ത് നല്‍കിയത്. 150 കുട്ടികളുടെ ഭാവി സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരുന്നത്. എംഎം ഹസസ്ന്‍ ജൂലൈ 14 നും, പികെ കുഞ്ഞാലിക്കുട്ടി ജൂലൈ 15 നും, കുമ്മനം രാജശേഖരന്‍ ജൂലൈ 12നുമാണ് ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് കത്ത് നല്‍കിയത്. 

സിപിഐ നേതാവ് സത്യന്‍ മൊകേരി ജൂലൈ 14 നാണ് വിഷയത്തില്‍ ആരോഗ്യമന്ത്രിക്ക് കത്ത് നല്‍കിയത്. വിവാദ മെഡിക്കല്‍ ബില്‍ പാസ്സാക്കിയതില്‍ സുപ്രീംകോടതിയില്‍ നിന്ന് സര്‍ക്കാരിന് കടുത്ത വിമര്‍ശനമാണ് കേള്‍ക്കേണ്ടി വന്നത്. ഈ സാഹചര്യത്തില്‍ പ്രസ്തുത നിയമനിര്‍മ്മാണത്തില്‍ മറ്റ് രാഷ്ട്രീയ കക്ഷികള്‍ക്കും പ്രമുഖ നേതാക്കള്‍ക്കും പങ്കുണ്ടെന്ന് വസ്തുത വെളിപ്പെടുത്തുക ലക്ഷ്യമിട്ടാണ് നേതാക്കളുടെ ശുപാര്‍ശ കത്ത് സര്‍ക്കാര്‍ പുറത്തുവിട്ടതെന്ന് നിലയിരുത്തപ്പെടുന്നു.

കുമ്മനം രാജശേഖരന്‍ നല്‍കിയ കത്ത് ചുവടെ :

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com