ബില്‍ ഗവര്‍ണര്‍ക്ക് കൈമാറിയത് ഇന്ന് രാവിലെ ; നിയമസെക്രട്ടറി രാജ്ഭവനില്‍ നേരിട്ടെത്തി

ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ വിയോജനക്കുറിപ്പോടുകൂടിയാണ് ബില്‍ ഗവര്‍ണറുടെ പരിഗണനയ്‌ക്കെത്തുന്നത്
ബില്‍ ഗവര്‍ണര്‍ക്ക് കൈമാറിയത് ഇന്ന് രാവിലെ ; നിയമസെക്രട്ടറി രാജ്ഭവനില്‍ നേരിട്ടെത്തി

തിരുവനന്തപുരം : കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജ് പ്രവേശനം ക്രമപ്പെടുത്തുന്ന ബില്‍ സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് കൈമാറി. നിയമസെക്രട്ടറി ബി ജി ഹരീന്ദ്രനാഥ് രാജ്ഭവനില്‍ നേരിട്ടെത്തിയാണ് ബില്‍ ഗവര്‍ണര്‍ പി സദാശിവത്തിന് കൈമാറിയത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാണ് ബില്‍ കൈമാറിയത്. 

ബില്‍ ഉള്‍പ്പെട്ട ഫയല്‍ ഇന്നലെ രാത്രിയോടെ ഗവര്‍ണര്‍ക്ക് കൈമാറിയെന്നായിരുന്നു സര്‍ക്കാര്‍ ഔദ്യോഗികമായി വിശദീകരിച്ചിരുന്നത്. എന്നാല്‍ രാവിലെയോടെ ഗവര്‍ണര്‍ക്ക് ബില്‍ അയച്ചിട്ടില്ലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് നിയമസെക്രട്ടറി നേരിട്ടെത്തി ബില്‍ അടങ്ങിയ ഫയല്‍ ഗവര്‍ണര്‍ക്ക് കൈമാറിയത്. 

ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ വിയോജനക്കുറിപ്പോടുകൂടിയാണ് ബില്‍ ഗവര്‍ണറുടെ പരിഗണനയ്‌ക്കെത്തുന്നത്. അതേസമയം സുപ്രീംകോടതി വിമര്‍ശനം കണക്കിലെടുത്ത് നിയമവിദഗ്ധരുമായി കൂടിയാലോചിച്ച ശേഷം മാത്രമേ ബില്ലിന്റെ കാര്യത്തില്‍ ഗവര്‍ണര്‍ തീരുമാനം എടുക്കൂ എന്നാണ് സൂചന. 

ബില്‍ ഗവര്‍ണര്‍ക്ക് തിരിച്ചയക്കാമല്ലോ എന്ന് സുപ്രീംകോടതി വാദത്തിനിടെ അഭിപ്രായപ്പെട്ടിരുന്നു. അതേസമയം ബില്ലിന് അംഗീകാരം നല്‍കരുതെന്ന് ബിജെപി നേതൃത്വം ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് എംഎല്‍എ ഒ രാജഗോപാലിന്റെ നേതൃത്വത്തില്‍ ബിജെപി സംഘം ഗവര്‍ണറെ കാണുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com