ക്വട്ടേഷന്‍ ഖത്തര്‍ വ്യവസായിയുടേതു തന്നെ; അലി ഭായി കുറ്റം സമ്മതിച്ചു, വൈരാഗ്യത്തിനു കാരണം മുന്‍ ഭാര്യയുമായുള്ള ബന്ധം

ക്വട്ടേഷന്‍ ഖത്തര്‍ വ്യവസായിയുടേതു തന്നെ; അലി ഭായി കുറ്റം സമ്മതിച്ചു, വൈരാഗ്യത്തിനു കാരണം മുന്‍ ഭാര്യയുമായുള്ള ബന്ധം

ക്വട്ടേഷന്‍ ഖത്തര്‍ വ്യവസായിയുടേതു തന്നെ; അലി ഭായി കുറ്റം സമ്മതിച്ചു, വൈരാഗ്യത്തിനു കാരണം മുന്‍ ഭാര്യയുമായുള്ള ബന്ധം

തിരുവനന്തപുരം: റേഡിയോ ജോക്കി മടവൂര്‍ സ്വദേശി രാജേഷിന്റെ കൊലപാതകക്കേസിലെ മുഖ്യപ്രതി അലിഭായ് കുറ്റം സമ്മതിച്ചെന്ന് പൊലീസ്. പൊലീസ് കസ്റ്റഡിയിലെടുത്ത അലിഭായിയുടെ അറസ്റ്റ് രേഖപ്പെടുത്തി. 

രാവിലെ തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് കസ്റ്റഡിയില്‍ എടുത്ത അലിഭായ് എന്നറിയപ്പെടുന്ന സാലിഹ് ബിന്‍ ജലാല്‍ ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചതായി പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. ഖത്തറിലെ മലയാളി വ്യവസായി അബ്ദുല്‍ സത്താറാണ് രാജേഷിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയത്. സത്താറിന്റെ മുന്‍ഭാര്യയായ നൃത്താധ്യാപികയും രാജേഷും തമ്മിലുള്ള ബന്ധമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്ന് അലിഭായി പൊലീസിനോടു പറഞ്ഞു. 

കൊലയ്ക്ക് ശേഷം കാഠ്മണ്ഡു വഴി ഖത്തറിലേക്ക് കടക്കുകയായിരുന്നു ഇയാള്‍.ഖത്തര്‍ പൊലീസ് പിടികൂടി ഇയാളെ നാട്ടിലേക്ക് അയക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

രാജേഷിന്റെ വധവുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ നേരത്തെ അറസ്റ്റിലായിരുന്നു. പ്രതികള്‍ക്ക് സഹായം ചെയ്തുകൊടുത്ത സ്ഫടികം എന്നറിയപ്പെടുന്ന സ്വാതി സന്തോഷ്, കായംകുളം സ്വദേശി യാസിന്‍ മുഹമ്മദ്, സനു എന്നിവരാണ് അറസ്റ്റിലായത്. ക്വട്ടേഷന്‍ സംഘാംഗങ്ങളായ അലിഭായി, അപ്പുണ്ണി എന്നിവരെ ബെംഗളൂരുവില്‍ എത്തിച്ച് രക്ഷപെടാന്‍ വഴിയൊരുക്കിയത് യാസിന്‍ ആണ്. കൊലയുടെ സൂത്രധാരന്മാരില്‍ ഒരാളായ സ്വാതി സന്തോഷാണ്, അലിഭായിയെും അപ്പുണ്ണിയെയും കൂട്ടിക്കൊണ്ടുവന്നതും, രാജേഷിന്റെ സ്റ്റുഡിയോയും പരിസരവും നിരീക്ഷിച്ചതെന്നും പൊലീസ് പറഞ്ഞു. ക്വട്ടേഷന്‍ സംഘാം?ഗമായ ഷന്‍സീര്‍ എന്നയാളും പൊലീസ് കസ്റ്റഡിയിലായതായി വാര്‍ത്തകളുണ്ടായിരുന്നു. 

പ്രതികള്‍ എത്തിയ കാര്‍ അടൂരിലെത്തിച്ച് ഉപേക്ഷിച്ചതും ക്വട്ടേഷന്‍ സംഘത്തിന് പണമിടപാട് നടത്താനുള്ള എ.ടി.എം കാര്‍ഡ് എടുത്തുനല്‍കിയതും എന്‍ജിനീയറായ യാസിന്‍ ആണെന്ന് പൊലീസ് വ്യക്തമാക്കി. ക്വട്ടേഷന്‍ സംഘം കേരളത്തില്‍ എത്തിയതുമുതലുള്ള ഗൂഢാലോചനയില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്നും പൊലീസ് കണ്ടെത്തി. കേസിലെ രണ്ടാമത്തെ അറസ്റ്റാണിത്. പ്രതികള്‍ക്ക് താമസസൗകര്യമൊരുക്കിയതിന് കൊല്ലം സ്വദേശി സനുവിനെനേരത്തെ അറസ്റ്റു ചെയ്തിരുന്നു. 

രാജേഷിന്റെ ഖത്തറിലെ സുഹൃത്ത് നൃത്താധ്യാപികയുടെ ഭര്‍ത്താവായിരുന്ന ഖത്തറിലെ വ്യവസായിയാണു ക്വട്ടേഷന്‍ നല്‍കിയെന്നതിനു വ്യക്തമായ തെളിവ് ലഭിച്ചതായി പൊലീസ് പറഞ്ഞു. ഭര്‍ത്താവുമായി പിണങ്ങിക്കഴിയുന്ന അധ്യാപിക രാജേഷുമായി അടുത്തതും ഭാര്യ മാറിത്താമസിച്ചതോടെ ബിസിനസ് തകര്‍ന്നതും രാജേഷിനെ ഇല്ലാതാക്കാനുള്ള കാരണമായെന്നു പൊലീസ് ചൂണ്ടിക്കാട്ടുന്നു. കേസില്‍ നൃത്താധ്യാപകയെ ഒന്നാം സാക്ഷിയാക്കി. ക്വട്ടേഷന്‍ കൊടുത്തയാളാണെന്ന് സംശയിക്കുന്ന, നൃത്താധ്യാപികയുടെ മുന്‍ ഭര്‍ത്താവ് സത്താര്‍, അലിഭായ്, ക്വട്ടേഷന്‍ സംഘാം?ഗം അപ്പുണ്ണി എന്നിവരെ കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com