നാളെ മുതല്‍ സംസ്ഥാനത്തെ ഡോക്ടര്‍മാര്‍ സമരത്തിലേക്ക്

നാളെ മുതല്‍ സംസ്ഥാനത്തെ മെഡിക്കല്‍ കോളേജ് ഒഴികെയുളള സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരത്തിലേക്ക്. ഒപി സമയം ദീര്‍ഘിപ്പിച്ചതിലുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് സമരം
നാളെ മുതല്‍ സംസ്ഥാനത്തെ ഡോക്ടര്‍മാര്‍ സമരത്തിലേക്ക്

തിരുവനന്തപുരം: ആവശ്യമായ ഡോക്​ടർമാരെയും ജീവനക്കാരെയും നിയമിക്കാതെ പുതുതായി ആരംഭിച്ച കുടുംബാരോഗ്യകേന്ദ്രങ്ങളിൽ സായാഹ്​ന ഒ.പി ആരംഭിച്ചതിൽ പ്രതിഷേധിച്ച്​ സംസ്​ഥാനത്തെ സർക്കാർ ഡോക്​ടർമാർ ​വെള്ളിയാഴ്​ച മുതൽ അനിശ്ചിതകാല സമരം ആരംഭിക്കും. ​അത്യാഹിത വിഭാഗങ്ങൾ ഒഴികെ ഒ.പികൾ പ്രവർത്തിക്കില്ലെന്ന്​ കേരള ​ഗവൺമെന്റ്​ മെഡിക്കൽ ഒാഫിസേഴ്​സ്​ അസോസിയേഷൻ നേതാക്കൾ വ്യക്തമാക്കി

മുന്നൊരുക്കമില്ലാതെ കുടുംബാരോഗ്യകേന്ദ്രങ്ങളിൽ സായാഹ്​ന ഒ.പികൾ തുടങ്ങിയതിൽ പ്രതിഷേധിച്ച്​ ജോലിയിൽനിന്ന്​ വിട്ടുനിന്ന പാലക്കാട്​ കുമരംപുത്തൂർ കുടുംബാരോഗ്യകേന്ദ്രത്തിലെ ഡോ.  ലതികയെ സസ്​പ​െൻറ്​ ചെയ്യുകയും രണ്ട്​ ഡോക്​ടർമാർക്ക്​ നോട്ടീസ്​  നൽകുകയും ചെയ്​തതിനെത്തുടർന്നാണ്​ സർക്കാർ ഡോക്​ടർമാരുടെ സംഘടന അനിശ്ചിതകാല സമരത്തിലേക്ക്​ കടന്നത്​. നിലവിൽ രാവിലെ ഒമ്പതുമുതൽ ഉച്ചക്ക്​ രണ്ടുവരെയാണ്​ ഒ.പികൾ പ്രവർത്തിക്കുന്നത്​. 

ആശുപത്രികളിലെത്തുന്ന രോഗികളുടെ എണ്ണം അനുസരിച്ച്​ ഒന്നുമുതൽ നാലുവരെ ഡോക്​ടർമാരാണ്​ ഒ.പിയിൽ ഡ്യൂട്ടി ചെയ്യുന്നത്​. ഇത്രയും ​ഡോക്​ടർമാരെ വെച്ച്​ ഒ.പി വൈകുന്നേരം ആറുവരെ നീട്ടണമെന്നാണ്​ ആരോഗ്യവകുപ്പ്​ ഉത്തരവിറക്കിയത്​. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com