ഹര്‍ത്താല്‍ അനുകൂലികള്‍ പൊലീസ് സ്റ്റേഷനിലേക്ക് തളളി കയറി; കണ്ണൂരില്‍ സംഘര്‍ഷം 

കണ്ണൂരില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ക്കെതിരെ പൊലീസ് ലാത്തിവീശിയത് സംഘര്‍ഷത്തില്‍ കലാശിച്ചു
(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)

കണ്ണൂര്‍: കത്തുവ പീഡനത്തില്‍ പ്രതിഷേധിച്ച് സോഷ്യല്‍മീഡിയ വഴി ഹര്‍ത്താലിന് ആഹ്വാനം ചെയ്തതിന് പിന്നാലെ സംസ്ഥാനത്ത് വ്യാപകമായി വാഹനങ്ങള്‍ തടഞ്ഞു. കണ്ണൂരില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ക്കെതിരെ പൊലീസ് ലാത്തിവീശിയത് സംഘര്‍ഷത്തില്‍ കലാശിച്ചു.കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനിലേക്ക് ഹര്‍ത്താല്‍ അനുകൂലികള്‍ തളളി കയറി. തലസ്ഥാനത്തും ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനം തടഞ്ഞത് നേരിയ സംഘര്‍ഷത്തിന് ഇടയാക്കി.

സോഷ്യല്‍ മീഡിയയിലെ ഹര്‍ത്താല്‍ ആഹ്വാനത്തിന്റെ പേരില്‍ ദേശീയ പാതയിലടക്കം വാഹനങ്ങള്‍ തടഞ്ഞു. കോഴിക്കോട്, മലപ്പുറം, കാസര്‍കോഡ് മേഖലകളിലാണ് ഒരു വിഭാഗം ആളുകള്‍ വാഹനങ്ങള്‍ തടഞ്ഞത്. പലയിടങ്ങളിലും അക്രമങ്ങള്‍ നടന്നു. കാസര്‍കോഡ് കെഎസ്ആര്‍ടിസി ബസിന് നേരെയുണ്ടായ കല്ലേറില്‍ ഡ്രൈവര്‍ക്ക് പരിക്കേറ്റു. 

കോഴിക്കോട് ജില്ലയിലെ ബേപ്പൂര്‍, അടിവാരം, വടകര, എന്നി പ്രദേശങ്ങളില്‍ വാഹനങ്ങള്‍ തടഞ്ഞതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.ഒരു സംഘടനയുടെ പേരിലും ഹര്‍ത്താല്‍ ആഹ്വാനം ഇല്ലാത്ത പശ്ചാത്തലത്തില്‍ സാമൂഹ്യവിരുദ്ധരാണ് ഇതിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. 

കത്തുവ പീഡനത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് തിങ്കളാഴ്ച ഹര്‍ത്താലിന് ആഹ്വാനം ചെയ്തു എന്ന രീതിയില്‍ കഴിഞ്ഞ ദിവസം സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരണം നടന്നിരുന്നു. എന്നാല്‍ ഒരു രാഷ്ട്രീയ പാര്‍ട്ടികളോ സംഘടനകളോ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com