വരാപ്പുഴ കസ്റ്റഡി മരണം:എസ് ഐ ദീപക്കിനെ റിമാന്‍ഡ് ചെയ്തു

വരാപ്പുഴ കസ്റ്റഡി മരണം:എസ് ഐ ദീപക്കിനെ റിമാന്‍ഡ് ചെയ്തു

ശനിയാഴ്ച വൈകീട്ട് കോടതിയില്‍ ഹാജരാക്കിയ ദീപക്കിനെ 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്
Published on

എറണാകുളം: വരാപ്പുഴ കസ്റ്റഡി മരണത്തില്‍ അറസ്റ്റിലായ എസ് ഐ ജി എസ് ദീപക്കിനെ റിമാന്‍ഡ് ചെയ്തു. ശനിയാഴ്ച വൈകീട്ട് കോടതിയില്‍ ഹാജരാക്കിയ ദീപക്കിനെ 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിനെ എസ്.ഐ ലോക്കപ്പില്‍ വെച്ച് മര്‍ദിച്ചെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്. കസ്റ്റഡിയിലെടുത്ത സമയത്തെ മര്‍ദനത്തില്‍ പരിക്കേറ്റിട്ടും ശ്രീജിത്തിനെ സെല്ലില്‍ വെച്ചും മര്‍ദിച്ചെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതിയെ ജാമ്യത്തില്‍ വിടരുതെന്നും സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമമുണ്ടാകുമെന്നും അന്വേഷണ സംഘം കോടതിയില്‍ നിലപാടെടുത്തു.

ഇയാള്‍ക്കെതിരെ കൊലക്കുറ്റം, അന്യായമായി തടങ്കലില്‍ വെക്കല്‍, മര്‍ദനം എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ആലുവ പൊലീസ് ക്ലബില്‍ എട്ടുമണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ വെളളിയാഴ്ച രാത്രിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ശ്രീജിത്തിനെ വീട്ടിലെത്തി കസ്റ്റഡിയിലെടുത്ത റൂറല്‍ ടൈഗര്‍ ഫോഴ്‌സ് അംഗങ്ങളായ ജിതിന്‍രാജ്, സന്തോഷ്‌കുമാര്‍, സുമേഷ് എന്നിവരെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിരുന്നു. ഇവരാണ് ആദ്യ മൂന്ന് പ്രതികള്‍. ദീപക് നാലാം പ്രതിയാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com