ലിഗയുടെ മരണം കൊലപാതകം; മാനഭംഗപ്പെടുത്തിയിട്ടില്ല; ശരീരത്തില്‍ പത്തിലേറെ മുറിവുകള്‍

കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയത്. തൂങ്ങിമരിച്ചാലുണ്ടാകുന്ന തരത്തിലുളള പരിക്കല്ല കഴുത്തിലുളളത് - കൃത്യം നടത്തിയത് ഒന്നിലധികം പേര്‍ ചേര്‍ന്ന് 
ലിഗയുടെ മരണം കൊലപാതകം; മാനഭംഗപ്പെടുത്തിയിട്ടില്ല; ശരീരത്തില്‍ പത്തിലേറെ മുറിവുകള്‍

തിരുവനന്തപുരം: വിദേശവനിത ലിഗയുടെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയത്. തൂങ്ങിമരിച്ചാലുണ്ടാകുന്ന തരത്തിലുളള പരിക്കല്ല കഴുത്തിലുളളതെന്നും  പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. മൃതദേഹം ജീര്‍ണിച്ചതിനാല്‍ ബലാത്സംഗം നടന്നോയെന്ന് വൃക്തമല്ല. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പൊലീസിന് കൈമാറി. 

ലിഗയുടെ തലച്ചോറില്‍ രക്തം കട്ടപിടിച്ചിരുന്നതായി പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് ശ്വാസതടസ്സം കൊണ്ട് ഉണ്ടായതാണെന്നാണ് ഫോറന്‍സിക് സംഘത്തിന്റെ നിഗമനം.ലിഗയുടെ കഴുത്തിലും രണ്ട് കാലുകളിലും ആഴത്തില്‍ മുറിവുകളുണ്ടായിരുന്നതായും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. ഇത് ബലപ്രയോഗത്തിനിടയില്‍ സംഭവിച്ചതാകാമെന്ന് അന്വേഷണസംഘം സംശയിക്കുന്നു.ലിഗയുടെ ഇടുപ്പെല്ലിനും ക്ഷതമുണ്ട്. ബലത്തില്‍ പിടിച്ചുതളളിയത് പോലെയാണ് മൃതദേഹം കിടന്നിരുന്നത്.  സ്ഥലപരിശോധന നടത്തിയ ഫോറന്‍സിക് സംഘത്തിന്റേതാണ് ഈ നിഗമനം.

സംഭവത്തില്‍ പരിസരവാസികളെ പൊലീസ്  ചോദ്യം ചെയ്യല്‍ തുടരുന്നു. പൊലീസ് കാണുന്നതിന് രണ്ടാഴ്ച മുമ്പ് തന്നെ ഇവര്‍ മൃതദേഹം കണ്ടിരുന്നു എന്ന് വ്യക്തമായ സാഹചര്യത്തിലാണ് ചോദ്യം ചെയ്യല്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com