കാസര്‍കോട് സിപിഎം പ്രവര്‍ത്തകനെ കുത്തിക്കൊന്നു, പിന്നില്‍ ആര്‍എസ്എസ് എന്ന് സിപിഎം

കാസര്‍കോട് സിപിഎം പ്രവര്‍ത്തകനെ കുത്തിക്കൊന്നു, പിന്നില്‍ ആര്‍എസ്എസ് എന്ന് സിപിഎം

ഞായറാഴ്ച രാത്രിയോടെ മോട്ടോര്‍സൈക്കിളില്‍ എത്തിയ മൂന്ന് അംഗ സംഘമാണ് കൊല നടത്തിയത്
Published on

കാസര്‍കോട്‌:ഉപ്പളയില്‍ സിപിഎം പ്രവര്‍ത്തകനെ കുത്തിക്കൊന്നു. സോങ്കള്‍ പ്രതാപ് നഗറിലെ അബ്ദുല്‍ സിദ്ദിഖ്(25) ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു. 

കൊലപാതകത്തില്‍ പ്രതിഷേധിച്ച് മഞ്ചേശ്വരം താലൂക്കില്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം സിപിഎം ഹര്‍ത്താന്‍ ആചരിക്കും. പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായി പൊലീസ് വ്യക്തമാക്കി. ഞായറാഴ്ച രാത്രിയോടെ മോട്ടോര്‍സൈക്കിളില്‍ എത്തിയ മൂന്ന് അംഗ സംഘമാണ് കൊല നടത്തിയത്. 

നാട്ടുകാര്‍ ഉടനെ തന്നെ സിദ്ദിഖിനെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. കൊലപാതകം നടന്ന മേഖലയില്‍ ജില്ലാ പൊലീസ് മേധാവി ഡോ. എ.ശ്രീനിവാസന്റെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com