കൊലനടത്തിയത് രാത്രിയില്‍; മൃതദേഹങ്ങള്‍ കുഴിച്ചിട്ടത് പിറ്റേന്ന്; രണ്ടുപേരെ കുഴിയില്‍ മൂടിയത് ജീവനോടെ

കൊലനടത്തിയത് രാത്രിയില്‍; മൃതദേഹങ്ങള്‍ കുഴിച്ചിട്ടത് പിറ്റേന്ന്; രണ്ടുപേരെ കുഴിയില്‍ മൂടിയത് ജീവനോടെ

കൊലനടത്തിയത് രാത്രിയില്‍; മൃതദേഹങ്ങള്‍ കുഴിച്ചിട്ടത് പിറ്റേന്ന്; രണ്ടുപേരെ കുഴിയില്‍ മൂടിയത് ജീവനോടെ

കമ്പകക്കാനം കൂട്ടക്കൊലയ്ക്ക് അന്തര്‍സംസ്ഥാന ബന്ധമുണ്ടെന്ന് പൊലീസ .ക്രൂരമായ കൂട്ടക്കൊല നടത്തിയത് രണ്ട്‌പേര്‍ ചേര്‍ന്ന് ആണെന്നാണ് പൊലീസ് നിഗമനം. മുഖ്യപ്രതിയുള്‍പ്പെടെ രണ്ടു പേര്‍ പിടിയിലായതില്‍നിന്നാണു വിവരം ലഭിച്ചത്. അതേസമയം, കേസില്‍ മറ്റൊരു പ്രതികൂടി പിടിയിലാകാനുണ്ടെന്നും പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ട നാലുപേരില്‍ കൃഷ്ണനെയും മകന്‍ അര്‍ജ്ജുനിനെയും  പാതി ജീവനോടെയാണു കുഴിച്ചുമൂടിയതെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

കൂട്ടക്കൊലയ്ക്കു പിന്നില്‍ തമിഴ്‌നാട് സംഘമെന്നും നിധിക്കായി നടത്തിയ മന്ത്രവാദം ഫലിക്കാതിരുന്നതാണു കാരണമെന്നുമാണ് പൊലീസിന്റെ നിഗമനം. ആക്രമണത്തിനിടെ മകള്‍ ആര്‍ഷ ചെറുത്തുനിന്നതാണ് മല്‍പ്പിടുത്തത്തിന് ഇടയായത്. തുടര്‍ന്ന് മൂര്‍ച്ചയുള്ള കത്തി ഉപയോഗിച്ച് ഇരുവരും നാലുപേരുടെയും ശരീരത്തില്‍ ക്രൂരമായി കുത്തിയിറക്കുകയുമായിരുന്നു.പിറ്റേദിവസം മൃതദേഹം കുഴിച്ചുമൂടാനായി ഇരുവരും എത്തുമ്പോള്‍ കൃഷ്ണനും മകനും ജീവന്‍ നഷ്ടമായിരുന്നില്ല. ഇവരെ കൊലയാളികള്‍ ജീവനോടെ കുഴിച്ചുമുടുകയായിരുന്നു. കൊല നടത്തിയത് ഞായറാ്‌ഴ്ച രാത്രിയാണെന്നും തിങ്കളാഴ്ചയാണ് മൃതദേഹങ്ങള്‍ കുഴിച്ചി്ട്ടതെന്നും പിടിയിലായവര്‍ പൊലീസിന് മൊഴി നല്‍കി

കൃഷ്ണന്‍ കൊല്ലപ്പെട്ടാല്‍ മന്ത്രസിദ്ധി  തങ്ങള്‍ക്കു കിട്ടുമെന്ന ധാരണയാണ് കൂട്ടക്കൊലയ്ക്ക് പ്രതികളെ പ്രേരിപ്പിച്ചതെന്നാണ് വെളിപ്പെടുത്തല്‍. കൊലയാളി സംഘത്തില്‍ പതിനാറു വയസുകാരനുമുണ്ടെന്നു വിവരമുണ്ട്. കൊല്ലപ്പെട്ട മന്ത്രവാദിയായ കൃഷ്ണന്റെ സഹായി അനീഷ്, അടിമാലി സ്വദേശിയായ മന്ത്രവാദി, തമിഴ്‌നാട് സ്വദേശി കനകന്‍ എന്നിവരാണ് പിടിയിലായത്. നഷ്ടപ്പെട്ട 40 പവന്‍ സ്വര്‍ണവും പ്രതികളില്‍ നിന്നു കണ്ടെടുത്തു. നിധി കണ്ടെത്താന്‍ മന്ത്രവാദം നടത്തിയതില്‍ ഇടനിലക്കാരനായിരുന്നു ആണ്ടിപ്പട്ടി സ്വദേശി കനകന്‍. നെടുങ്കണ്ടം സ്വദേശിയില്‍നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം തമിഴ്‌നാട്ടിലേക്കു കേന്ദ്രീകരിച്ചത്. ഇടുക്കി പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പന്ത്രണ്ടംഗ പൊലീസ്് സംഘം ആണ്ടിപ്പട്ടിയിലെത്തിയാണ് കനകനെ കസ്റ്റഡിയിലെടുത്തത്. 

ഈ ഗ്രാമത്തില്‍ 16 -65 പ്രായത്തിലുള്ള എല്ലാവരുടെയും വിരലടയാളങ്ങള്‍ തമിഴ്‌നാട് ക്യൂ ബ്രാഞ്ചിന്റെ സഹായത്തോടെ പരിശോധിക്കുകയാണ്. നിധി,റൈസ്പുള്ളര്‍ ഇടപാടുകളുമായി തമിഴ്‌നാട്ടിലേക്കും നീളുന്ന വന്റാക്കറ്റിലെ കണ്ണിയായിരുന്നു കൃഷ്ണന്‍. നിധി തേടിയവരില്‍ നിന്നു പണം വാങ്ങി കൃഷ്ണനു നല്‍കിയ കനകനും കൃത്യത്തില്‍ നേരിട്ടു ബന്ധമുള്ളതായി പൊലീസ് കരുതുന്നു.  കൊലയാളി സംഘവുമായി കനകന്‍ കമ്പകക്കാനത്ത് എത്തിയിരുന്നതായി വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് കസ്റ്റഡിയിലെടുത്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com