കൊന്നിട്ടും വിട്ടില്ല, അമ്മയുടേയും മകളുടേയും മൃതദേഹത്തെ ലൈംഗിക വൈകൃതത്തിന് ഇരയാക്കി; കമ്പകക്കാനം കൂട്ടക്കൊലക്കേസിലെ പ്രതിയുടെ മൊഴി

കൊലപാതകം, മാരകായുധങ്ങള്‍ ഉപയോഗിച്ച് ഭവനഭേദനം എന്നിവയ്ക്ക് പുറമേ മാനഭംഗശ്രമത്തിനും ഇവര്‍ക്കെതിരേ കേസെടുത്തു
കൊന്നിട്ടും വിട്ടില്ല, അമ്മയുടേയും മകളുടേയും മൃതദേഹത്തെ ലൈംഗിക വൈകൃതത്തിന് ഇരയാക്കി; കമ്പകക്കാനം കൂട്ടക്കൊലക്കേസിലെ പ്രതിയുടെ മൊഴി
Updated on
1 min read

തൊടുപുഴ; കമ്പകക്കാനത്തെ നാലംഗം കുടുംബത്തെ കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ പ്രതിയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍. കൊലചെയ്യപ്പെട്ട അമ്മയുടേയും മകളുടേയും മൃതദേഹങ്ങളെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്നാണ് അറസ്റ്റിലായ പ്രതി ലിബീഷ് മൊഴി നല്‍കി. പ്രതികളായ അനീഷും ലിബീഷുമാണ് മൃതദേഹത്തെ അപമാനിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. തുടര്‍ന്ന് കൊലപാതകം, മാരകായുധങ്ങള്‍ ഉപയോഗിച്ച് ഭവനഭേദനം എന്നിവയ്ക്ക് പുറമേ മാനഭംഗശ്രമത്തിനും ഇവര്‍ക്കെതിരേ കേസെടുത്തു. 

കേസിലെ മുഖ്യപ്രതി അടിമാലി കൊരങ്ങാട്ടി ആദിവാസി കോളനിയിലെ അനീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. നേര്യമംഗലത്തിന് സമീപം സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് അനീഷിനെ പിടികൂടിയത്. കമ്പകക്കാനത്ത് കൃഷ്ണന്റേയും ഭാര്യയുടേയും മക്കളുടേയും മൃതദേഹമാണ് വീടിന് പിന്നിലെ ചാണകക്കുഴിയില്‍ കണ്ടെത്തിയത്. 

തിങ്കളാഴ്ച ലിബീഷ് പിടിയിലായതിന് പിന്നാലെ മുഖ്യപ്രതി അനീഷിനായുള്ള തെരച്ചില്‍ പൊലീസ് ശക്തമാക്കിയിരുന്നു. തുടര്‍ന്നാണ് ഇയാള്‍ പിടിയിലായത്. തൊടുപുഴ മുട്ടം ജില്ല സെക്ഷന്‍ കോടതിയില്‍ ഹാജരാക്കിയ ലിബീഷിനെ കൂടുതല്‍ തെളിവെടുപ്പിനായി കസ്റ്റഡിയില്‍ വിട്ടു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com