'നുണ പ്രചരിപ്പിക്കുന്നത് കോമാളികൾ' ; മലയാളികളെ അപമാനിച്ച അർണബിനെ പിന്തുണച്ച് ബിജെപി എംപി

മലയാളികളെ അധിക്ഷേപിച്ച അ​ർ​ണ​ബ് ഗോ​സ്വാ​മി​ക്കു പി​ന്തു​ണ​യു​മാ​യി ബി​ജെ​പി എം​പി രം​ഗത്തെത്തി
'നുണ പ്രചരിപ്പിക്കുന്നത് കോമാളികൾ' ; മലയാളികളെ അപമാനിച്ച അർണബിനെ പിന്തുണച്ച് ബിജെപി എംപി

ന്യൂ​ഡ​ൽ​ഹി: കേരളത്തെ സഹായിക്കാന്‍ യുഎഇ പ്രഖ്യാപിച്ച 700 കോടിയെ കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെ മലയാളികളെ അധിക്ഷേപിച്ച റിപ്പബ്ലിക് ടിവി മാനേജിങ് ഡയറക്ടറും മാധ്യമപ്രവര്‍ത്തകനുമായ അ​ർ​ണ​ബ് ഗോ​സ്വാ​മി​ക്കു പി​ന്തു​ണ​യു​മാ​യി ബി​ജെ​പി എം​പി രം​ഗത്തെത്തി. വ്യവസായിയും റി​പ്പ​ബ്ളി​ക് ടി​വി ചാ​ന​ലി​ന്‍റെ സ​ഹ ഉ​ട​മ​യു​മാ​യ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖറാണ് ​ഗോസ്വാമിക്ക് പിന്തുണയുമായി എത്തിയത്. 

മ​ല​യാ​ളി​ക​ൾ നാ​ണം കെ​ട്ട​വ​രാ​ണെ​ന്ന ത​ര​ത്തി​ൽ അ​ർ​ണ​ബ് പ​റ​ഞ്ഞ​താ​യി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ്യാ​ജ​പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​ത് വലിയ നുണയാണ്. കോൺ​ഗ്രസിന്റെ ശൈലിയിൽ നുണ പ്രചരിപ്പിക്കുന്നത് കോ​മാ​ളി​ക​ളാ​ണെ​ന്നും രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ ട്വി​റ്ററിൽ കുറിച്ചു. 

കേ​ര​ള​ത്തെ സ​ഹാ​യി​ക്കാ​ൻ യു​എ​ഇ പ്ര​ഖ്യാ​പി​ച്ച 700 കോ​ടി​യെ കു​റി​ച്ചു​ള്ള ച​ർ​ച്ച​യി​ലാ​ണ് അ​ർ​ണ​ബ് മ​ല​യാ​ളി​ക​ളെ അ​ധി​ക്ഷേ​പി​ച്ച് രം​ഗ​ത്തെ​ത്തി​യ​ത്. ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും നാ​ണം​കെ​ട്ട ജ​ന​ത എ​ന്നാണ് കേ​ര​ളീ​യ​രെ അ​ർ​ണ​ബ് വി​ശേ​ഷി​പ്പി​ച്ചത്. വാർത്ത പടർന്നതോടെ മ​ല​യാ​ളി​ക​ൾ അ​ർ​ണ​ബ് എ​ഡി​റ്റ​റാ​യ റി​പ്പ​ബ്ലി​ക്ക് ടി​വി​യു​ടെ ഫേ​സ്ബു​ക്ക് പേ​ജി​ലും അ​ർ​ണാ​ബി​ന്‍റെ പേ​ജി​ലും പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തിയിരിക്കുകയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com