നവകേരളം സൃഷ്ടിക്കാൻ ലോകബാങ്ക് സഹായം തേടി സർക്കാർ; കുറഞ്ഞ പലിശയ്ക്ക് ദീർഘകാല വായ്പ തേടും 

നവകേരളം സൃഷ്ടിക്കാൻ ലോകബാങ്ക് സഹായം തേടി സർക്കാർ; കുറഞ്ഞ പലിശയ്ക്ക് ദീർഘകാല വായ്പ തേടും 

പ്ര​ള​യ​ക്കെടുതിയിൽ വലയുന്ന കേരളത്തെ പുനർ നിർമിക്കാൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ ലോ​ക ബാ​ങ്കി​ന്‍റെ സ​ഹാ​യം തേ​ടും.

തി​രു​വ​ന​ന്ത​പു​രം: പ്ര​ള​യ​ക്കെടുതിയിൽ വലയുന്ന കേരളത്തെ പുനർ നിർമിക്കാൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ ലോ​ക ബാ​ങ്കി​ന്‍റെ സ​ഹാ​യം തേ​ടും. ഇ​ത് സം​ബ​ന്ധി​ച്ചു​ള്ള ച​ർ​ച്ച​ക​ൾ ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു. തുടർചർച്ചകൾക്കായി ലോകബാങ്ക് പ്രതിനിധി സംഘം നാളെ കേരളം സന്ദർശിക്കും. കേ​ന്ദ്ര​ സ​ർ​ക്കാ​രു​മാ​യും ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

കേ​ര​ള​ത്തെ പു​ന​ർ സൃ​ഷ്ടി​ക്കാ​നാ​യി ധാ​രാ​ളം പ​ണം അ​നി​വാ​ര്യ​മാ​ണെ​ന്നും ലോ​ക​ ബാ​ങ്കി​ന്‍റെ സ​ഹാ​യം കൂ​ടി ല​ഭി​ച്ചാ​ൽ മാ​ത്ര​മേ കേ​ര​ള​ത്തെ പു​ന​ർ സൃ​ഷ്ടി​ക്കാ​ൻ സാ​ധി​ക്കു​ക​യു​ള്ളു​വെ​ന്നും ധ​ന​വ​കു​പ്പ് വ്യക്തമാക്കി. പ്രളയെക്കെടുതിയിൽ വലയുന്നവരുടെ പുനരധിവാസം ഉൾപ്പെടെയുളള പദ്ധതികൾക്ക് പണം അനിവാര്യമാണ്. അടിസ്ഥാനസൗകര്യവികസനമേഖലയുടെ പുനർനിർമ്മാണം ചൂണ്ടിക്കാട്ടിയാകും കേരളം ലോകബാങ്കിന്റെ സഹായം തേടുക. കുറഞ്ഞ പലിശനിരക്കിൽ ദീർഘകാല വായ്പ ലഭ്യമാക്കുന്നതിന്റെ സാധ്യതയാണ് പരിശോധിക്കുന്നത്. 

ലോക ബാങ്കിന്‍റെ സഹായം കേരളത്തിന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ചീഫ് സെക്രട്ടറി ടോം ജോസും വ്യക്തമാക്കി. വായ്പയ്ക്കായി ബുധനാഴ്ച ലോക ബാങ്ക് പ്രതിനിധികളുമായി ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com