പ്രളയക്കെടുതി : കേരളത്തിന് സഹായം നൽകരുതെന്ന് ആഹ്വാനം ചെയ്തയാൾക്ക് സുരക്ഷ നൽകാനാവില്ലെന്ന് സുപ്രീംകോടതി

പ്രളയക്കെടുതിയില്‍ അകപ്പെട്ട കേരളത്തിന് സഹായങ്ങള്‍ നല്‍കരുതെന്ന് സമൂഹമാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്ത ആൾക്ക് സുരക്ഷ നൽകാനാകില്ലെന്ന് സുപ്രീംകോടതി
പ്രളയക്കെടുതി : കേരളത്തിന് സഹായം നൽകരുതെന്ന് ആഹ്വാനം ചെയ്തയാൾക്ക് സുരക്ഷ നൽകാനാവില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: പ്രളയക്കെടുതിയില്‍ അകപ്പെട്ട കേരളത്തിന് സഹായങ്ങള്‍ നല്‍കരുതെന്ന് സമൂഹമാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്ത ആൾക്ക് സുരക്ഷ നൽകാനാകില്ലെന്ന് സുപ്രീംകോടതി. തനിക്കും തെലങ്കാനയിലുള്ള കുടുംബത്തിനും സുരക്ഷ നല്‍കണമെന്നു ആവശ്യപ്പെട്ട് സംഘപരിവാർ പ്രവർത്തകൻ സുരേഷ് കൊച്ചാട്ടിൽ  നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. 

പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് സഹായം നൽകരുതെന്ന് ആവശ്യപ്പെട്ടുള്ള സുരേഷിന്റെ ശബ്ദ രേഖ വാട്സാപ്പില്‍ പ്രചരിച്ചിരുന്നു. പ്രളയം തകര്‍ത്തെറിഞ്ഞ കേരളത്തിലെ ജനങ്ങള്‍ക്ക് ധനസഹായമോ മറ്റ് അവശ്യവസ്തുക്കളോ ആരും നല്‍കേണ്ടതില്ലെന്നും, ഇവിടെയുള്ളവര്‍ എല്ലാം ധനവാന്മാരാണെന്നും ഇയാള്‍ നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. ഇതേത്തുടർന്ന് ഇയാൾക്കെതിരെ പ്രതിഷേധം ശക്തമായിരുന്നു.  

കേരളത്തിന് എതിരായ ആഹ്വാനത്തിന് ശേഷം തനിക്ക് നിരവധി ഭീഷണികള്‍ വരുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി ഇയാള്‍ കോടതിയെ സമീപിക്കുകയായിരുന്നു. ഭീഷണികള്‍ കണക്കിലെടുത്ത് സുരക്ഷ നൽകണമെന്നായിരുന്നു ഇയാളുടെ ആവശ്യം. എന്നാൽ ഹർജി തള്ളിയ സുപ്രീം കോടതി, സുരക്ഷ നല്‍കാന്‍ നിര്‍ദ്ദേശിക്കാന്‍ ആകില്ലെന്ന് വ്യക്തമാക്കി. 

 2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ സോഷ്യല്‍ മീഡിയ പ്രചാരക സംഘത്തിലെ പ്രധാനിയായിരുന്നു സുരേഷ്. ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ ഇയാള്‍ ബിജെപി ഐടി സെല്‍ അംഗമാണെന്നാണ് കാണിച്ചിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com