'ദീപ നിശാന്ത് ചെയ്തത് വലിയ കുറ്റകൃത്യം, കലേഷിനെ സ്‌നേഹിക്കാന്‍ തന്റെ ആരാധക കൂട്ടത്തോട് ദീപ പറഞ്ഞ് മനസിലാക്കണം'; സി.എസ് ചന്ദ്രിക

'കലേഷിന് ഇത് സ്വന്തം കവിതയാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടി വരുന്ന സങ്കടകരമായ അവസ്ഥയുണ്ടാക്കിയത് ഹീനമായ കാര്യമാണ്'
'ദീപ നിശാന്ത് ചെയ്തത് വലിയ കുറ്റകൃത്യം, കലേഷിനെ സ്‌നേഹിക്കാന്‍ തന്റെ ആരാധക കൂട്ടത്തോട് ദീപ പറഞ്ഞ് മനസിലാക്കണം'; സി.എസ് ചന്ദ്രിക

ഴുത്തുകാരിയും അധ്യാപികയുമായ ദീപ നിശാന്തിന് എതിരായ കവിതാ മോഷണ ആരോപണം വലിയ വിവാദങ്ങള്‍ക്കാണ് തുടക്കമിട്ടിരിക്കുന്നത്. സാഹിത്യ മേഖലയില്‍ നിന്നുതന്നെ നിരവധി പേരാണ് ദീപയ്‌ക്കെതിരേ രംഗത്തെത്തിയിരിക്കുന്നത്. എന്‍എസ് മാധവന് പിന്നാലെ ദീപ നിശാന്തിനെ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നോവലിസ്റ്റ് സി.എസ് ചന്ദ്രിക. ദീപ നിശാന്ത് കലേഷിന്റെ കവിത സ്വന്തം പേരില്‍ പ്രസിദ്ധീകരിച്ചത് വലിയ കുറ്റകൃത്യമാണെന്നാണ് അവര്‍ പറയുന്നത്. ഫേയ്‌സ്ബുക് പോസ്റ്റിലൂടെയായിരുന്നു ചന്ദ്രികയുടെ പ്രതികരണം. 

കലേഷിന് ഇത് സ്വന്തം കവിതയാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടി വരുന്ന സങ്കടകരമായ അവസ്ഥയുണ്ടാക്കിയത് ഹീനമായ കാര്യമാണ്. സമകാലിക മലയാള കവിതാ സാഹിത്യത്തിലെ മികച്ച സ്ഥാനത്തു നില്‍ക്കുന്ന കലേഷിനെ സ്‌നേഹിക്കാനും ആദരിക്കാനും തന്റെ ആരാധക ആള്‍ക്കൂട്ടത്തോട് ദീപ പറഞ്ഞ് മനസിലാക്കണമെന്നും ചന്ദ്രിക കൂട്ടിച്ചേര്‍ത്തു.

ചന്ദ്രികയുടെ ഫേയ്‌സ്ബുക് പോസ്റ്റ്

ദീപ നിശാന്ത് കലേഷിന്റെ കവിത സ്വന്തം പേരില്‍ പ്രസിദ്ധീകരിച്ചത് വലിയ കുറ്റകൃത്യമാണ്. ഈ കുറ്റകൃത്യത്തില്‍ നിന്ന് ദീപയെ രക്ഷപ്പെടുത്താന്‍ ഇനി ആര്‍ക്കു കഴിയും എന്ന ചോദ്യം മലയാള സാഹിത്യ ലോകത്തിനു മുമ്പില്‍ നില്ക്കുന്നു. കലേഷിന് ഇത് സ്വന്തം കവിതയാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടി വരുന്ന സങ്കടകരമായ അവസ്ഥയുണ്ടാക്കിയത് ഹീനമായ കാര്യമാണ്. കലേഷിന്റെ കവിതകള്‍ സമകാലിക മലയാള കവിതാ സാഹിത്യത്തിലെ പുതു ഭാവുകത്വവും സൗന്ദര്യവുമാണ്. കലേഷ് മാത്രമല്ല, എസ്. ജോസഫും എം.ബി മനോജും എം.ആര്‍ രേണുകുമാറും വിജിലയുമടങ്ങുന്ന ഒരു നിര കവികള്‍ മലയാള സാഹിത്യത്തിന്റെ അധീശ ഭാഷാ, പ്രമേയ രൂപ സൗന്ദര്യ മാനദണ്ഡങ്ങളെ വെല്ലുവിളിച്ചു കൊണ്ട് മുഖ്യധാരയെ പിളര്‍ന്ന് മുന്നേറിയവരാണ്.

ആ സ്‌നേഹവും ആദരവും കലേഷിന് അവകാശപ്പെട്ടതാണെന്ന് തന്റെ ആരാധകരായ ആള്‍ക്കൂട്ടത്തോട് പറഞ്ഞ് മനസ്സിലാക്കേണ്ടത് ദീപയാണ്. മതാന്ധരായ സംഘപരിവാര്‍ വിശ്വാസികള്‍ ദീപയോടു കാണിക്കുന്ന അക്രമാസക്തി ഒരു കാരണവശാലും ദീപയെ കണ്ണും പൂട്ടി വിശ്വസിക്കുന്ന ആരാധകര്‍ കലേഷിനോട് കാണിക്കാതിരിക്കണം. സംഘ പരിവാറിനെതിരായി ദീപയെടുക്കുന്ന നിലപാടുകളിലും സമരങ്ങളിലും നമ്മളൊപ്പമാണ്. എന്നാല്‍, ഇരുണ്ട ലോകത്തിന് സത്യത്തിന്റെ വെളിച്ചം കാണിച്ചു കൊടുക്കാനുള്ള അനുഗ്രഹമാണ് എഴുത്ത് എന്ന് മനസ്സിലാക്കിയിട്ടുള്ളതിനാല്‍ ഈ ഘട്ടത്തില്‍ ഞാന്‍ കലേഷിനൊപ്പം മാത്രം നില്ക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com