വിധി നടപ്പാക്കുന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്വം, ക്രമസമാധാന പ്രശ്‌നം കൈകാര്യം ചെയ്യേണ്ടത് പൊലീസ്; കോതമംഗലം പള്ളിത്തര്‍ക്കത്തില്‍ ഉടന്‍ ഇടപെടില്ലെന്ന് ഹൈക്കോടതി 

തര്‍ക്കത്തില്‍ ഇപ്പോള്‍ കോടതി ഇടപെടേണ്ട സാഹചര്യമില്ലെന്നും സുപ്രിം കോടതി വിധി നടപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും ഹൈക്കോടതി
വിധി നടപ്പാക്കുന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്വം, ക്രമസമാധാന പ്രശ്‌നം കൈകാര്യം ചെയ്യേണ്ടത് പൊലീസ്; കോതമംഗലം പള്ളിത്തര്‍ക്കത്തില്‍ ഉടന്‍ ഇടപെടില്ലെന്ന് ഹൈക്കോടതി 

കൊച്ചി: കോതമംഗലം പള്ളിത്തര്‍ക്കത്തില്‍ സുപ്രിം കോടതി വിധി നടപ്പാക്കാന്‍ കേന്ദ്രസേനയെ നിയോഗിക്കണമെന്ന ഹര്‍ജിയില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നോട്ടീസ് അയയ്ക്കാന്‍ ഹൈക്കോടതി നിര്‍ദേശം. തര്‍ക്കത്തില്‍ ഇപ്പോള്‍ കോടതി ഇടപെടേണ്ട സാഹചര്യമില്ലെന്നും സുപ്രിം കോടതി വിധി നടപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. 

ഓര്‍ത്തഡോക്‌സ് സഭയ്ക്ക് അനുകൂലമായ സുപ്രിം കോടതി വിധി നടപ്പാക്കാന്‍ സിആര്‍പിഎഫിനെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് റമ്പാന്‍ തോമസ് പോള്‍ ആണ് ഹൈക്കോടതിയെ സമീപിച്ചത്. കോടതി വിധി അനുസരിച്ച് പള്ളിയില്‍ ആരാധനയ്ക്കു വന്ന റമ്പാനെ യാക്കോബായ വിഭാഗക്കാര്‍ തടഞ്ഞിരുന്നു.

കോതമംഗലത്തെ തര്‍ക്കത്തില്‍ അടിയന്തരമായി ഇടപെടേണ്ട സാഹചര്യമില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ക്ര്മസമാധാന പ്രശ്‌നം കൈകാര്യം ചെയ്യേണ്ടത് പൊലീസാണ്. കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാരിന് ഉത്തരവാദിത്വമുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. കേന്ദ്രസേനയെ നിയോഗിക്കണമെന്ന ഹര്‍ജിയില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കും യാക്കോബായ സഭയ്ക്കും നോട്ടീസ് അയയ്ക്കാന്‍ ബെഞ്ച് നിര്‍ദേശിച്ചു. കേസ് ജനുവരി നാലിനു വീണ്ടും പരിഗണിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com