മണ്ണാര്‍ക്കാട് ഹര്‍ത്താലില്‍ അക്രമം :  അറസ്റ്റിലായ മൂന്ന് പേരെ ലീഗ് നേതാവ് പൊലീസ് സ്റ്റേഷനില്‍ നിന്നും ബലമായി ഇറക്കിക്കൊണ്ടുപോയി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th February 2018 07:05 AM  |  

Last Updated: 27th February 2018 07:05 AM  |   A+A-   |  

 


പാലക്കാട് : മണ്ണാര്‍ക്കാട് ഹര്‍ത്താലിനിടെ അക്രമം അഴിച്ചുവിട്ടതിന് അറസ്റ്റിലായ മൂന്ന് പേരെ മുസ്ലീം ലീഗ് നേതാവ് പൊലീസ് സ്റ്റേഷനില്‍ നിന്നും ബലമായി ഇറക്കിക്കൊണ്ടുപോയി. ലീഗ് നേതാവ് റിയാസ് നാലകത്താണ് പ്രതികളെ കല്ലടിക്കോട് സ്‌റ്റേഷനില്‍ നിന്നും ബലമായി ഇറക്കിക്കൊണ്ടുപോയത്. 

അക്രമം നടത്തിയതിന് അറസ്റ്റിലായ കരിമ്പ് സ്വദേശികളായ മുഹമ്മദ് മുസ്തഫ, അന്‍ഷാദ്, നൗഷാദ് എന്നിവരെയാണ് ബലമായി കസ്റ്റഡിയില്‍ നിന്നും മോചിപ്പിച്ചത്. മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ സഫീറിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ചാണ് മുസ്ലീം ലീഗ് മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ ഹര്‍ത്താല്‍ നടത്തിയത്. 

അതിനിടെ ലീഗിനെ പിന്തുണച്ച് പൊലീസ് രംഗത്തെത്തി. പൊലീസ് കസ്റ്റഡിയില്‍ നിന്ന് പ്രതികളെ ബലമായി ഇറക്കികൊണ്ടുപോയതല്ല, അവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചതാണെന്നാണ് പൊലീസ് വിശദീകരിക്കുന്നത്.