സഖാക്കളെ ഞെട്ടിച്ച് ആര്‍എസ്എസ് പരിപാടിയില്‍ സിപിഎം ലോക്കല്‍ സെക്രട്ടറി; വിവാദം കൊഴുക്കുന്നു

സിപിഎം- ബിജെപി സംഘര്‍ഷം നിലനില്‍ക്കുന്ന പാനൂരില്‍ സിപിഎം ലോക്കല്‍ സെക്രട്ടറി ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തത് വിവാദമാകുന്നു
സഖാക്കളെ ഞെട്ടിച്ച് ആര്‍എസ്എസ് പരിപാടിയില്‍ സിപിഎം ലോക്കല്‍ സെക്രട്ടറി; വിവാദം കൊഴുക്കുന്നു

കണ്ണൂര്‍: സിപിഎം- ബിജെപി സംഘര്‍ഷം നിലനില്‍ക്കുന്ന പാനൂരില്‍ സിപിഎം ലോക്കല്‍ സെക്രട്ടറി ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തത് വിവാദമാകുന്നു. സിപിഎം പാനൂര്‍ ലോക്കല്‍ സെക്രട്ടറി കെ.കെ.പ്രേമനാണ് ആര്‍എസ്എസിന്റെ സേവന വിഭാഗമായ സേവാഭാരതിയുടെ ഓഫിസ് ഉദ്ഘാടനത്തിന്റെ ഭാഗമായി പാനൂര്‍ യുപി സ്‌കൂളില്‍ നടന്ന പരിപാടിയില്‍  പങ്കെടുത്തത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പാനൂര്‍ മേഖലയിലെ ബിജെപി- സിപിഎം സംഘര്‍ഷത്തില്‍ നിരവധി പ്രവര്‍ത്തകര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരില്‍ പലരും പഴയ സ്ഥിതിയിലേക്ക് വരാന്‍ പോലും പറ്റാത്ത അവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഈ പശ്ചാത്തലത്തില്‍ പ്രവര്‍ത്തകര്‍ക്കു നേരെ നടന്ന അക്രമങ്ങള്‍ക്കുപിന്നില്‍ ആര്‍എസ്എസാണെന്നു ആരോപിക്കുമ്പോഴും സിപിഎം ലോക്കല്‍ സെക്രട്ടറി അവരുടെ പരിപാടിയില്‍ പങ്കെടുത്തത് ഏറെ ചര്‍ച്ചയായിട്ടുണ്ട്. സംഘര്‍ഷാവസ്ഥ പരിഹരിക്കാന്‍ സിപിഎം ബിജെപി നേതൃത്വത്തെ ഉള്‍പ്പെടുത്തി പാനൂര്‍ സിഐ വി.വി.ബെന്നിയുടെ നേതൃത്വത്തില്‍ ഉഭയകക്ഷി ചര്‍ച്ചയും പ്രാദേശിക തലത്തില്‍ കമ്മിറ്റികളും രൂപീകരിച്ചു വരുന്നതിനിടെയാണ് സംഭവം. ആര്‍എസ്എസ് പരിപാടിയില്‍ സിപിഎം നേതാവ് പങ്കെടുത്തതു സമാധാനകാംക്ഷികള്‍ക്ക് ആശ്വാസം പകരുന്നതാണെന്ന് നാട്ടുകാര്‍ പറയുന്നു. 

ഏതാനും വര്‍ഷം മുന്‍പ് പാനൂര്‍ പഞ്ചായത്ത് കോണ്‍ഗ്രസ് പ്രസിഡന്റിനെതിരെ അവിശ്വാസ പ്രമേയം വന്നപ്പോള്‍ യുഡിഎഫിനെ പരാജയപ്പെടുത്താന്‍ സിപിഎമ്മും ബിജെപിയും ഒത്തുചേര്‍ന്നു പ്രവര്‍ത്തിച്ച സംഭവത്തില്‍ അന്നു പഞ്ചായത്ത് അംഗവും ലോക്കല്‍ സെക്രട്ടറിയുമായിരുന്ന കെ.കെ.പ്രേമനെതിരെ പാര്‍ട്ടി നടപടിയെടുത്തിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com