സംസ്ഥാനത്ത് ഇന്ധനവില സര്‍വകാല റെക്കോഡിലേക്ക്; ഡീസല്‍വില ലിറ്ററിന് 66.79 രൂപ

സംസ്ഥാനത്ത് പെട്രോളിനൊപ്പം ഡീസല്‍വിലയും സര്‍വകാല റെക്കോഡിലേക്ക് കുതിക്കുന്നു.  ലിറ്ററിന് 66. 79 രൂപയാണ് തിരുവനന്തപുരത്ത് ഞായറാഴ്ചത്തെ ഡീസല്‍വില.
സംസ്ഥാനത്ത് ഇന്ധനവില സര്‍വകാല റെക്കോഡിലേക്ക്; ഡീസല്‍വില ലിറ്ററിന് 66.79 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോളിനൊപ്പം ഡീസല്‍വിലയും സര്‍വകാല റെക്കോഡിലേക്ക് കുതിക്കുന്നു.  ലിറ്ററിന് 66. 79 രൂപയാണ് തിരുവനന്തപുരത്ത് ഞായറാഴ്ചത്തെ ഡീസല്‍വില. കേരളത്തില്‍ ആദ്യമായി ഡീസല്‍വില ലിറ്ററിന് 65 രൂപയ്ക്ക് മുകളിലായി. രണ്ടാഴ്ചക്കുളളില്‍ പെട്രോള്‍ വിലയിലും ഒന്നര രൂപയിലേറെ വര്‍ധനയുണ്ടായി. ഇതോടെ വില വര്‍ധന നേരിടാന്‍ പെട്രോളിയം ഉല്‍പ്പനങ്ങളുടെ നികുതി കുറയ്ക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാവണമെന്ന ആവശ്യവും ശക്തമായി.

കഴിഞ്ഞ ആറുമാസത്തിനിടെ എട്ടുരൂപയിലേറെയാണ് ഡീസലിന് വില വര്‍ധിപ്പിച്ചത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മാത്രം 1.87 രൂപ കൂട്ടി. പെട്രോളിനും രണ്ടാഴ്ചയ്ക്കിടെ ഒന്നരരൂപയോളം വര്‍ധിപ്പിച്ചു. 74.83 രൂപയായ പെട്രോള്‍ വിലയും ദിനംപ്രതി കൂട്ടുകയാണ്.  ഇതോടെ സംസ്ഥാനത്ത് വിലക്കയറ്റം രൂക്ഷമായി.

ഇന്ധനവില കുറയ്ക്കാന്‍ നികുതിയില്‍ ഇളവ് വരുത്താന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ തയാറാകേണ്ടിയിരിക്കുന്നു. പെട്രോളിയം ഉത്പനങ്ങളെ ജിഎസ്ടിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തിയാലും വിലയില്‍ കുറവ് വരാന്‍ കാരണമാകും. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില വര്‍ധിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് എണ്ണ വിതരണ കമ്പനികള്‍ ഇന്ധന വില വര്‍ധിപ്പിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com