'നീ കണ്ണിലെ നക്ഷത്രത്തെ വിപ്ലവമെന്നു വിളിച്ചവന്‍, ഹൃദയരക്തത്തില്‍ രണഗാഥ രചിച്ചവന്‍'; അഭിമന്യുവിന് എംഎം മണിയുടെ അന്ത്യാഞ്ജലി

റണാകുളം മഹാരാജാസ് കോളജില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ ആക്രമണത്തിനിരയായി കൊല്ലപ്പെട്ട എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിന് ആദരാഞ്ജലി അര്‍പ്പിച്ച് മന്ത്രി എംഎം മണി. നിന്റെ ജീവന്‍ കവര്‍ന്നെടുത്തെന്ന് നിന്റെ ചോരക്കു ദാഹിച്ചവര്‍ അഹങ്കരിക്കുകയാവാം, എന്നാല്‍ നീ വാരിപ്പുണര്‍ന്ന ലോകം നിനക്കു നഷ്ടമായിട്ടില്ല, നീ കൊതിച്ച കാലവുമെന്ന് ഫെയ്‌സ്ബുക്കില്‍ എഴുതിയ അനുശോചനക്കുറിപ്പില്‍ എംഎണി പറഞ്ഞു.

എംഎം മണിയുടെ കുറിപ്പ്: 

നിന്റെ ജീവന്‍ കവര്‍ന്നെടുത്തെന്ന്

നിന്റെ ചോരക്കു ദാഹിച്ചവര്‍
അഹങ്കരിക്കുകയാവാം

നീ 
പോര്‍വീര്യത്തിന് ജീവിതമെന്നു പേരിട്ടവന്‍

നീ 
കണ്ണിലെ നക്ഷത്രത്തെ വിപ്ലവമെന്നു വിളിച്ചവന്‍

നീ 
ഹൃദയരക്തത്തില്‍ രണഗാഥ രചിച്ചവന്‍

ചതിപ്പോരിലും ചെങ്കൊടിയുടെ നിറമേന്തിയോന്‍ നീ

വാരിപ്പുണര്‍ന്ന ലോകം നിനക്കു നഷ്ടമായിട്ടില്ല
നീ കൊതിച്ച കാലവും 
അതു നിന്നെ കാത്തിരിക്കും....

പ്രിയ സഖാവേ... 
അഭിമന്യു 
ലാല്‍ സലാം
 
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com