പ്രിന്‍സിപ്പല്‍ ഭക്ഷണത്തില്‍ മായം ചേര്‍ക്കുന്നു ; ജിവി രാജയിലെ ഭക്ഷ്യവിഷബാധയില്‍ സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്

ഭക്ഷ്യവിഷബാധ വിശദമായി അന്വേഷിക്കണമെന്നും സ്‌പെഷല്‍ ബ്രാഞ്ച് സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു
പ്രിന്‍സിപ്പല്‍ ഭക്ഷണത്തില്‍ മായം ചേര്‍ക്കുന്നു ; ജിവി രാജയിലെ ഭക്ഷ്യവിഷബാധയില്‍ സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്

തിരുവനന്തപുരം : തിരുവനന്തപുരം ജിവി രാജ സ്‌കൂളിലെ ഭക്ഷ്യവിഷബാധയില്‍ പ്രിന്‍സിപ്പലിന്റെ പങ്ക് സംശയകരമെന്ന് സ്‌പെഷല്‍ ബ്രാഞ്ച് പൊലീസിന്റെ റിപ്പോര്‍ട്ട്. ഭക്ഷ്യവിഷബാധ വിശദമായി അന്വേഷിക്കണമെന്നും സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു. ഭക്ഷണത്തില്‍ മായം കലര്‍ത്തുന്നത് പ്രിന്‍സിപ്പല്‍ സി എസ് പ്രദീപാണെന്നാണ് സംശയം. പ്രദീപ് ചുമതലയേറ്റം ശേഷം നിത്യവും ഭക്ഷ്യ വിഷബാധയാണെന്നും രഹസ്യാന്വേഷണ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 

നേരത്തെ പ്രദീപ് പലരെയും മാനസികമായി ഉപദ്രവിച്ചതായും പരാതിയുണ്ട്. പീഡനത്തില്‍ മനംനൊന്ത് നിരവധി പേര്‍ രാജിവെച്ച് പോയതായും, ട്രാന്‍സ്ഫര്‍ വാങ്ങി പോയതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 25 ഓളം പേര്‍ പ്രിന്‍സിപ്പലിന്റെ പീഡനം സഹിക്കാനാകാതെ ട്രാന്‍സ്ഫര്‍ വാങ്ങിപോയി. ഇപ്പോഴത്തെ ഹെഡ്മാസ്റ്ററും പ്രദീപിന്റെ പീഡനത്തില്‍ മനംമടുത്ത് ട്രാന്‍സ്ഫറിനായി ശ്രമിക്കുകയാണ്. 

പിഡബ്ല്യുഡി വര്‍ക്കിലും മെസ്സിന്റെ കാര്യത്തിലും പ്രദീപ് അഴിമതി കാണിക്കുന്നുണ്ട്. അനുസരിക്കാത്തവരെ പ്രിന്‍സിപ്പല്‍ ഉപദ്രവിക്കാറുണ്ട്. പ്രദീപിനെതിരെ മുമ്പ് വിദ്യാഭ്യാസ വകുപ്പിന് പരാതി ലഭിച്ചിട്ടും നടപടി ഉണ്ടായില്ല. അധികൃതര്‍ അത് മുക്കുകയായിരുന്നു. പ്രിന്‍സിപ്പലിനെതിരെ നടപടി എടുത്തില്ലെങ്കില്‍, ഭക്ഷണത്തില്‍ മായം ചേര്‍ത്ത് ഭാവി താരങ്ങളായ കുട്ടികളുടെ ജീവന് വരെ അപായമാകുന്ന തരത്തിലേക്ക് മാറിയേക്കാമെന്നും സ്‌പെഷല്‍ ബ്രാഞ്ച് സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com