ലൈം​ഗിക പീഡനം : ഓർത്തഡോക്സ് വൈദികൻ മുൻകൂർ ജാമ്യം തേടി സുപ്രീംകോടതിയിൽ

കേസിലെ ഒന്നാം പ്രതിയായ ഫാദർ എബ്രഹാം വർ​ഗീസാണ് ( സോണി വർ​ഗീസ് ) മുൻകൂർ ജാമ്യം തേടി സുപ്രീംകോടതിയെ സമീപിച്ചത്
ലൈം​ഗിക പീഡനം : ഓർത്തഡോക്സ് വൈദികൻ മുൻകൂർ ജാമ്യം തേടി സുപ്രീംകോടതിയിൽ

പത്തനംതിട്ട: കുമ്പസാരരഹസ്യം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ വൈദികൻ സുപ്രീംകോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. കേസിലെ ഒന്നാം പ്രതിയായ ഫാദർ എബ്രഹാം വർ​ഗീസാണ് ( സോണി വർ​ഗീസ് ) മുൻകൂർ ജാമ്യം തേടി സുപ്രീംകോടതിയെ സമീപിച്ചത്. കേസിലെ മുഖ്യപ്രതികളായ രണ്ടുപേർക്കായി അന്വേഷണസംഘം തിരച്ചിൽ ഊർജ്ജിതമാക്കിയതിനിടെയാണ്, വൈദികന്റെ നീക്കം. ഫാദർ എബ്രഹാം വർ​ഗീസിന്റെ മുൻകൂർ ജാമ്യാപേക്ഷ നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു.

കേസിൽ രണ്ട് വൈദികരെ കഴിഞ്ഞദിവസം ക്രൈംബ്രാഞ്ച് പിടികൂടിയിരുന്നു. കേസിലെ രണ്ടാം പ്രതി ഫാദർ ജോബ് മാത്യു, മൂന്നാം പ്രതി പാദർ ജോൺസൺ വി മാത്യു എന്നിവരാണ് റിമാൻഡിലായത്. ജോബ് മാത്യു കീഴടങ്ങിയപ്പോൾ, ജോൺസണെ പൊലീസ് കോഴഞ്ചേരിയിലെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. വൈദികരായ രണ്ട് പ്രതികളെ ചെയ്യാന്‍ ക്രൈംബ്രാഞ്ച്‌ നടപടികള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. കേസിലെ ഒന്നാം പ്രതി ഫാ. എബ്രാഹം വര്‍ഗീസിന്റെ പാസ്‌പോര്‍ട്ട് ക്രൈംബ്രാഞ്ച്‌ പിടിച്ചെടുത്തു. പ്രതികള്‍ രാജ്യം വിടുന്നത് തടയുന്നതിന് വേണ്ടിയാണിത്.

അതിനിടെ പ്രതികള്‍ കൊല്ലത്തെ ബന്ധു വീടുകളില്‍ എത്തിയതായി പൊലീസിന് സൂചന ലഭിച്ചു. ഇതേതുടര്‍ന്ന് കൊല്ലത്ത് പൊലീസ് സംഘം ക്യാമ്പ് ചെയ്തുവരികയാണ്. ഫാദര്‍ സോണിയെ കൂടാതെ ഫാ.ജെയ്‌സ് കെ. ജോര്‍ജിനെയാണ് ഇനി അറസ്റ്റു ചെയ്യാനുള്ളത്. കുമ്പസാരവിവരം മറയാക്കി ഭാര്യയെ അഞ്ചു വൈദികർ പല തവണ പീഡിപ്പിച്ചെന്നു മേയ് ആദ്യ വാരമാണ് പത്തനംതിട്ട മല്ലപ്പള്ളി സ്വദേശി ആരോപണമുന്നയിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com