ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നു, 2393.78 അടിയായി; രണ്ടടി കൂടി ഉയര്‍ന്നാല്‍ 'ഓറഞ്ച് അലര്‍ട്ട്' ജാഗ്രതാ നിര്‍ദേശം

കഴിഞ്ഞ ദിവസം വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ പെയ്തതിനെതുടര്‍ന്ന് അണക്കെട്ടിലേക്കുളള നീരൊഴുക്ക് വര്‍ധിച്ചതാണ് ഇതിന് കാരണം.
ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നു, 2393.78 അടിയായി; രണ്ടടി കൂടി ഉയര്‍ന്നാല്‍ 'ഓറഞ്ച് അലര്‍ട്ട്' ജാഗ്രതാ നിര്‍ദേശം

ഇടുക്കി: ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് 2393.78 അടിയായി ഉയര്‍ന്നു. കഴിഞ്ഞ ദിവസം വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ പെയ്തതിനെതുടര്‍ന്ന് അണക്കെട്ടിലേക്കുളള നീരൊഴുക്ക് വര്‍ധിച്ചതാണ് ഇതിന് കാരണം. രണ്ടടി കൂടി ഉയര്‍ന്നാല്‍ ഓറഞ്ച് അലര്‍ട്ട് ജാഗ്രതാനിര്‍ദേശം നല്‍കും. ഇടുക്കിയിലെ പരമാവധി സംഭരണശേഷി 2403 അടിയാണ്.

നീരൊഴുക്ക് ശക്തമായി തുടര്‍ന്നാല്‍ ഷട്ടറുകള്‍ ഉടന്‍ തുറന്നേക്കും. അങ്ങനെ വരുകയാണെങ്കില്‍ ആയിരത്തോളം പേരെ മാറ്റിപ്പാര്‍പ്പിക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്.

മഴ ശക്തമായി തുടര്‍ന്നാല്‍ ഇടുക്കി ജലസംഭരണിയില്‍ വെള്ളം ഉയരുന്ന മുറയ്ക്ക് ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി ജലനിരപ്പ് ക്രമീകരിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ചെറുതോണി അണക്കെട്ടിലെ അഞ്ചു ഷട്ടറുകള്‍ ഉയര്‍ത്തി വെളളം ഒഴുക്കാനാണ് നീക്കം നടക്കുന്നത്. ചെറുതോണി പുഴയിലൂടെ പെരിയാറിലേക്കു വെള്ളമെത്തും. അത്  അണക്കെട്ടിന്റെ ഓരംചേര്‍ന്നിരിക്കുന്ന ചെറുതോണി പട്ടണത്തിന്റെ ഹൃദയഭാഗത്തുള്ള  പ്രദേശങ്ങള്‍ക്ക് ഭീഷണി സൃഷ്ടിച്ചേക്കാം.

അതേസമയം ഈരാറ്റുപേട്ടയ്ക്കു സമീപം പനയ്ക്കപ്പാലം ജംക്ഷനില്‍ മീനച്ചിലാറ്റില്‍ ജലനിരപ്പ് ഉയരുകയാണ്. കഴിഞ്ഞ ആഴ്ചയിലെ പോലെ വെള്ളം വീടുകളിലേക്ക് ഇരച്ചുകയറുകയാണ്. പുലര്‍ച്ചെ ആറുമണിയോടെയാണ് വെള്ളം പൊങ്ങിയത് ശ്രദ്ധയില്‍പ്പെട്ടത്.

കലങ്ങിമറിഞ്ഞാണ് വെള്ളം വരുന്നത്. ഇതിനാല്‍ എവിടെയോ ഉരുള്‍ പൊട്ടിയോ എന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്.പെട്ടെന്ന് വെള്ളം പൊങ്ങുകയായിരുന്നു. ചെറിയ തോതില്‍ മഴയും പ്രദേശത്തുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com