നിപ്പാ നിയന്ത്രണം വയനാട്ടിലേക്കും; ജൂണ്‍ അഞ്ച് വരെ സ്‌കൂളുകള്‍ അടച്ചിടും

കോഴിക്കോട് നിപ്പാ വൈറസ് മരണങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ വയനാട് ജില്ലയിലെ സ്‌കൂളുകള്‍ ജൂണ്‍ അഞ്ചാം തിയ്യതി വരെ അടച്ചിടും
നിപ്പാ നിയന്ത്രണം വയനാട്ടിലേക്കും; ജൂണ്‍ അഞ്ച് വരെ സ്‌കൂളുകള്‍ അടച്ചിടും


വയനാട്: കോഴിക്കോട് നിപ്പാ വൈറസ് മരണങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ വയനാട് ജില്ലയിലെ സ്‌കൂളുകള്‍ ജൂണ്‍ അഞ്ചാം തിയ്യതി വരെ അടച്ചിടും. ജില്ലാ കള്കടറുടെതാണ് ഉത്തരവ്.  

നിപ്പാ വൈറസ് ബാധകണക്കിലെടുത്ത് കോഴിക്കോട് മലപ്പുറം ജില്ലകളില്‍ സ്‌കൂള്‍ തുറക്കുന്നത് നീട്ടിയിരുന്നു. കോഴിക്കോട് ജൂണ്‍ അഞ്ചിനും മലപ്പുറത്ത് ജൂണ്‍ ആറിനുമാണ് തുറക്കാന്‍ തീരുമാനിച്ചത്. സ്‌കൂളുകള്‍, കോളജുകള്‍, പ്രഫഷനല്‍ കോളജുകള്‍, പരീക്ഷാപരിശീന കേന്ദ്രങ്ങള്‍, മദ്രസകള്‍, അങ്കണവാടികള്‍ എന്നിവയുള്‍പ്പെടെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.

അതേസമയം കോഴിക്കോട്ട് ജില്ലയില്‍ ജൂണ്‍ അഞ്ചിന് സ്‌കൂള്‍ തുറക്കണമോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com