ഷാനുവിനെ ദുബൈയിലെ ജോലിയില്‍നിന്നു പിരിച്ചുവിട്ടു; അടിയന്തര അവധി നല്‍കിയതില്‍ ഖേദിക്കുന്നെന്ന് തൊഴിലുടമ

ഷാനുവിനെ ദുബൈയിലെ ജോലിയില്‍നിന്നു പിരിച്ചുവിട്ടു; അടിയന്തര അവധി നല്‍കിയതില്‍ ഖേദിക്കുന്നെന്ന് തൊഴിലുടമ
ഷാനുവിനെ ദുബൈയിലെ ജോലിയില്‍നിന്നു പിരിച്ചുവിട്ടു; അടിയന്തര അവധി നല്‍കിയതില്‍ ഖേദിക്കുന്നെന്ന് തൊഴിലുടമ

ദുബൈ: പ്രണയ വിവാഹത്തെത്തുടര്‍ന്ന് കെവിന്‍ പി ജോസഫ് എന്ന യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ഷാനു ചാക്കോയെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടു. ദുബൈയില്‍ ഇയാള്‍ ഇലക്ട്രിഷ്യനായി ജോലി ചെയ്തിരുന്ന കമ്പനി കേസിനെത്തുടര്‍ന്നാണ് പിരിച്ചുവിട്ടതായാണ് റിപ്പോര്‍ട്ടുകള്‍. 

ഷാനു ചാക്കോ ഇനി തിരിച്ചെത്തിയാല്‍ കമ്പനിയില്‍ പ്രവേശിപ്പിക്കില്ലെന്നു തൊഴിലുടമ അറിയിച്ചതായാണ് അറിയുന്നത്. ഷാനുവിന് അടിയന്തര അവധി അനുവദിച്ചതില്‍ കമ്പനി ഖേദിക്കുന്നു. വീട്ടില്‍ നിന്ന് സഹോദരി ഒളിച്ചോടിയെന്നും അച്ഛന് സുഖമില്ലെന്നും കരഞ്ഞ് പറഞ്ഞാണ് ഇയാള്‍ ലീവ് ആവശ്യപ്പെട്ടത്. എന്നാല്‍ ഇത്തരത്തിലൊരു ക്രിമിനല്‍ ഉദ്ദേശമുണ്ടെന്ന കാര്യം അറിയില്ലായിരുന്നുവെന്നും തൊഴിലുടമ അറിയിച്ചു.

കെവിനെ തട്ടിക്കൊണ്ടുപോവാനുള്ള പദ്ധതി നടപ്പാക്കാനാണ് ഇയാള്‍ അടിയന്തര അവധി നേടി നാട്ടിലേക്ക് എത്തിയത് എന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. പിതാവ് ചാക്കോയുടെ നേതൃത്വത്തില്‍ ആസൂത്രണം ചെയത തട്ടിക്കൊണ്ടുപോവല്‍ നടപ്പാക്കിയത് ഷാനുവിന്റെ നേതൃത്വത്തിലാണ്.

കെവിന്‍ ജോസഫും നീനുവും രജിസ്റ്റര്‍ വിവാഹംം കഴിച്ചു എന്നറിഞ്ഞതിനെ തുര്‍ന്നാണ് ഷാനുചാക്കോ ദുബായില്‍ നിന്ന് നാട്ടിലെത്തിയത്. തുടര്‍ന്ന് കെവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com