എടപ്പാള്‍ തീയേറ്റര്‍ ഉടമയുടെ അറസ്റ്റ്: സാങ്കേതികവശം പറഞ്ഞ് മുഖ്യമന്ത്രി, പോരെന്ന് പ്രതിപക്ഷനേതാവ്; വാക്‌പോര്, ഇറങ്ങിപ്പോക്ക് 

എടപ്പാള്‍ തീയേറ്റര്‍ ഉടമയുടെ അറസ്റ്റ്: സാങ്കേതികവശം പറഞ്ഞ് മുഖ്യമന്ത്രി, പോരെന്ന് പ്രതിപക്ഷനേതാവ്; വാക്‌പോര്, ഇറങ്ങിപ്പോക്ക് 

എടപ്പാള്‍ തീയേറ്റര്‍ പീഡനക്കേസില്‍ തീയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിയെച്ചൊല്ലി നിയമസഭയില്‍ മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്റെയും വാക്‌പ്പോര്

തിരുവനന്തപുരം: എടപ്പാള്‍ തീയേറ്റര്‍ പീഡനക്കേസില്‍ തീയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിയെച്ചൊല്ലി നിയമസഭയില്‍ മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്റെയും വാക്‌പോര്. പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം വെച്ച ശേഷം ഇറങ്ങിപ്പോയി. 

അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥരെ സംരക്ഷിക്കരുതെന്നും സസ്പന്റ് ചെയ്യണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. തീയേറ്റര്‍ ഉടമ സതീഷിന്റെ അറസ്റ്റ് നിയമപരമാണോ എന്ന് അന്വേഷിക്കും എന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട്. എന്നാല്‍ സംഭവത്തില്‍ ഉന്നതതല പങ്കുണ്ടെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. മുഖ്യമന്ത്രി പൊലീസുകാരെ സംരക്ഷിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. 

പോക്‌സോ നിയമപ്രകാരം തന്നെയാണ് തീയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്തതെന്നും ഇത് നിലനില്‍ക്കുമോ എന്ന് അന്വേഷിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ ഡയറക്ടര്‍ ജെനറല്‍ ഓഫ് പ്രോസിക്യൂഷനെ ചുമതലപ്പെടുത്തിയതായും മുഖ്യമന്ത്രി അറിയിച്ചു. കേസിന്റെ സാങ്കേതിക വശം മാത്രമാണ് മുഖ്യമന്ത്രി വിശദീകരിച്ചത്. അറസ്റ്റില്‍ വീഴ്ചയുണ്ടോയെന്നുള്ള വിശദീകരണം മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായില്ല. ഇതില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷം ബഹളം വെച്ചതും സഭ ബഹിഷ്‌കരിച്ചതും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com