കോണ്‍ഗ്രസിന്റെ തകര്‍ച്ചയ്ക്ക് വഴിയൊരുക്കും, നേതൃത്വത്തിന്റെ ഭാഗത്തും നിന്നും ഗുരുതര വീഴ്ച; ആഞ്ഞടിച്ച് സുധീരന്‍ 

രാജ്യസഭ സീറ്റ് കേരള കോണ്‍ഗ്രസ് മാണിവിഭാഗത്തിന് വിട്ടുനല്‍കാനുളള നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ ആഞ്ഞടിച്ച് മുന്‍ കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍
കോണ്‍ഗ്രസിന്റെ തകര്‍ച്ചയ്ക്ക് വഴിയൊരുക്കും, നേതൃത്വത്തിന്റെ ഭാഗത്തും നിന്നും ഗുരുതര വീഴ്ച; ആഞ്ഞടിച്ച് സുധീരന്‍ 

ന്യൂഡല്‍ഹി: രാജ്യസഭ സീറ്റ് കേരള കോണ്‍ഗ്രസ് മാണിവിഭാഗത്തിന് വിട്ടുനല്‍കാനുളള നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ ആഞ്ഞടിച്ച് മുന്‍ കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. തികച്ചും ആത്മഹത്യാപരമായ തീരുമാനമാണ് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം സ്വീകരിച്ചത്. കോണ്‍ഗ്രസിന്റെ ആത്മാഭിമാനം പണയപ്പെടുത്തുന്നതിന് തുല്യം.കോണ്‍ഗ്രസിന്റെ തകര്‍ച്ചയ്ക്ക് ഇത് വഴിയൊരുക്കുമെന്നും സുധീരന്‍ കുറ്റപ്പെടുത്തി.

അപ്രതീക്ഷിതമായ തീരുമാനമാണ് നേതൃത്വത്തിന്റെ ഭാഗത്തുനിന്നുമുണ്ടായത്. അണികളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതും മനോവീര്യം കെടുത്തുന്നതുമാണ് തീരുമാനം.നേതൃത്വത്തിന്റെ ഭാഗത്തുനിന്നും ഗുരുതര വീഴ്ച സംഭവിച്ചു. ഇതില്‍ ഒരു ന്യായീകരണവുമില്ല. കോണ്‍ഗ്രസ് വലിയ വില കൊടുക്കേണ്ടിവരുമെന്നും സുധീരന്‍ മുന്നറിയിപ്പ് നല്‍കി.

യുഡിഎഫിനെ ശക്തിപ്പെടുത്തണമെന്നതില്‍ ആര്‍ക്കും സംശയമില്ല. കേരള കോണ്‍ഗ്രസ് യുഡിഎഫിലേക്ക് തിരിച്ചുവരുന്നതിലും തെറ്റുപറയുന്നില്ല. അതിനായി കോണ്‍ഗ്രസിന്റെ സീറ്റ് വിട്ടുകൊടുക്കേണ്ടതുണ്ടോയെന്ന  ചോദ്യമാണ് മുഖ്യമായി ഉയരുന്നതെന്നും സുധീരന്‍ മാധ്യമങ്ങളോട് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com