കേരളം ത്രിപുരയായാലേ പഠിക്കൂ എന്ന നിലപാട് സിപിഎം മാറ്റണം: പികെ കുഞ്ഞാലിക്കുട്ടി

ദേശീയതലത്തില്‍ സിപിഎം വ്യക്തതയുള്ള നിലപാട് സ്വീകരിക്കണം. കേരളം ത്രിപുരയായാലേ പഠിക്കൂ എന്ന നിലപാട് സിപിഎം മാറ്റണം. കേരളത്തില്‍ ആരോഗ്യകരമായ മത്സരമാകാം
കേരളം ത്രിപുരയായാലേ പഠിക്കൂ എന്ന നിലപാട് സിപിഎം മാറ്റണം: പികെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: രാജ്യത്ത് മതേതരശക്തികളുടെ ഐക്യം ശക്തിപ്പെടണമെന്ന് മുസ്ലീംലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. മതേതരകക്ഷികള്‍ ഗൗരവത്തോടെ ഇടപെട്ടാല്‍ ബിജെപിയെ തുരത്താന്‍ കഴിയുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ദേശീയതലത്തില്‍ സിപിഎം വ്യക്തതയുള്ള നിലപാട് സ്വീകരിക്കണം. കേരളം ത്രിപുരയായാലേ പഠിക്കൂ എന്ന നിലപാട് സിപിഎം മാറ്റണം. കേരളത്തില്‍ ആരോഗ്യകരമായ മത്സരമാകാം. എന്നാല്‍ ദേശീയതലത്തില്‍ ഐക്യമാകാമെന്ന നിലപാടിലേക്ക് സിപിഎം മാറണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

യുഡിഎഫ് വിട്ടുപോയ കേരളാ കോണ്‍ഗ്രസ് യുഡിഎഫിലേക്ക് മടങ്ങിവരണണമെന്നതാണ് ലീഗിന്റെ ആഗ്രഹം. ഇതിനായി മാണിയുമായി ചര്‍ച്ച നടത്താന്‍ ലീഗ് തയ്യാറാണെന്നും ദേശീയ സാഹചര്യം മനസിലാക്കി മതേതരശക്തികള്‍ ഒന്നാകുക എന്നതാണ് രാജ്യം ആഗ്രഹിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com