വരാപ്പുഴ കസ്റ്റഡി മരണം: ആലുവ ഡിവൈഎസ്പിയെ ചോദ്യം ചെയ്യും, സിഐയുടെ ജാമ്യാപേക്ഷ കോടതിയില്‍

വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ ആലുവ ഡിവൈഎസ്പി പ്രഫുല്ല ചന്ദ്രനെ ചോദ്യം ചെയ്യും
വരാപ്പുഴ കസ്റ്റഡി മരണം: ആലുവ ഡിവൈഎസ്പിയെ ചോദ്യം ചെയ്യും, സിഐയുടെ ജാമ്യാപേക്ഷ കോടതിയില്‍

എറണാകുളം: വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ ആലുവ ഡിവൈഎസ്പി പ്രഫുല്ല ചന്ദ്രനെ ചോദ്യം ചെയ്യും.മേല്‍നോട്ട ചുമതലയില്‍ വീഴ്ച വരുത്തിയോ എന്ന് പരിശോധിക്കാനാണ് ചോദ്യം ചെയ്യുന്നത്. വരാപ്പുഴ പൊലീസ് സ്റ്റേഷന്റെ ചുമതല ഡിവൈഎസ്പിക്കാണ്. വീഴ്ച കണ്ടെത്തിയാല്‍ വകുപ്പുതല നടപടിക്ക് ശുപാര്‍ശ ചെയ്തതായാണ് റിപ്പോര്‍ട്ട്.

അതേസമയം കേസില്‍ ചൊവ്വാഴ്ച അറസ്റ്റിലായ സിഐ ക്രിസ്പിന്‍ സാമിന്റെ ജാമ്യാപേക്ഷ പ്രോസിക്യൂഷന്‍ കോടതിയില്‍ എതിര്‍ത്തു. കുറ്റകൃത്യത്തില്‍ ക്രിസ്പിന്‍ സാമിന് പങ്കുണ്ടോയെന്ന് കോടതി  ചോദിച്ചു. കൂടുതല്‍ കുറ്റങ്ങള്‍ സിഐ ചെയ്തിട്ടുണ്ടെങ്കില്‍ റിപ്പോര്‍ട്ട് നല്‍കാനും കോടതി ആവശ്യപ്പെട്ടു. 

ഇതിനിടെ ക്രിസ്പിന്‍ സാമിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ആലുവ റൂറല്‍ എസ്പിയായിരുന്ന എ വി ജോര്‍ജിനെയും ചോദ്യം ചെയ്യും.എസ്പിയെ ചോദ്യം ചെയ്യലിന് വിധേയനാക്കാന്‍ പ്രത്യേക അന്വേഷണസംഘം തീരുമാനിക്കുകയായിരുന്നു.ഗണേശന്‍ എന്നയാള്‍ പ്രതികളെ കാണിച്ചുതരുമെന്ന് സിഐ വ്യക്തമാക്കിയിരുന്നതായി റൂറല്‍ എസ്പിയുടെ ടൈഗര്‍ഫോഴ്‌സ് അംഗങ്ങളായിരുന്ന പ്രതികള്‍ വെളിപ്പെടുത്തിയിരുന്നു.

അന്യായ തടങ്കല്‍, രേഖകളിലെ തിരിമറി, തെളിവു നശിപ്പിക്കല്‍ എന്നി കുറ്റങ്ങള്‍ ചുമത്തിയാണ് അഞ്ചാം പ്രതിയായ ക്രിസ്പിന്‍ സാമിനെ അറസ്റ്റ് ചെയ്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com