ബിഡിജെഎസ് വര്‍ഗീയകക്ഷി; എല്‍ഡിഎഫുമായി ബന്ധമുണ്ടാകില്ലെന്ന് എം വി ഗോവിന്ദന്‍

ബിഡിജെഎസുമായി എല്‍ഡിഎഫിന് ബന്ധമുണ്ടാകില്ലെന്ന് സിപിഎം കേന്ദ്രകമ്മറ്റി അംഗം എംവി ഗോവിന്ദന്‍. വര്‍ഗീയ നിലപാടുമായി മുന്നോട്ട പോകുന്ന ബിഡെജെഎസുമായി ഐക്യപ്പെടാനാകില്ല 
ബിഡിജെഎസ് വര്‍ഗീയകക്ഷി; എല്‍ഡിഎഫുമായി ബന്ധമുണ്ടാകില്ലെന്ന് എം വി ഗോവിന്ദന്‍

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതെരഞ്ഞുടപ്പില്‍ ബിഡിജെഎസുമായി എല്‍ഡിഎഫിന് ബന്ധമുണ്ടാകില്ലെന്ന് സിപിഎം കേന്ദ്രകമ്മറ്റി അംഗം എംവി ഗോവിന്ദന്‍. വര്‍ഗീയ നിലപാടുമായി മുന്നോട്ട പോകുന്ന ബിഡെജെഎസുമായി ഐക്യപ്പെടാനാകില്ലെന്നും എംവി ഗോവിന്ദന്‍ വ്യക്തമാക്കി.

ബിജെപിയുമായി നിസ്സഹകരണം തുടരുന്ന ബിഡിജെഎസിന്റെ വോട്ടുകള്‍ ഇടതുപെട്ടിയില്‍ വീഴുമെന്ന് എല്‍ഡിഎഫ് കണക്കുകൂട്ടെയാണ് എംവി ഗോവിന്ദന്റെ പരാമര്‍ശം. നേരത്തെ തന്നെ എന്‍ഡിഎയില്‍ തുടരുന്ന ബിഡിജെഎസ് പുനര്‍വിചിന്തനം നടത്തണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണ്‍ പറഞ്ഞിരുന്നു. ശ്രീനാരായണീയ ദര്‍ശനം മുറുകെ പിടിച്ചാണ് ബിഡിജെസ് മുന്നോട്ടു പോകേണ്ടത്. അതിന് പൂര്‍ണമായി തടസം നില്‍ക്കുന്ന ബിജെപിയുമായുള്ള സഹകരണം അവസാനിപ്പിക്കണമെന്നും കോടിയേരി പറഞ്ഞു. എന്നാല്‍ ബിഡിജെഎസിന് ആദ്യം ഇടതുമുന്നണിയിലേക്ക് ക്ഷണിച്ചാല്‍ ചര്‍ച്ച ചെയ്യുമെന്നായിരുന്നു എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി പറഞ്ഞത്.

ബിഡിജെഎസ് എന്‍ഡിഎയുടെ ഭാഗമായി തന്നെ തുടരുമെന്ന് ഞായറാഴ്ച എന്‍ഡിഎ കണ്‍വീനര്‍ തുഷാറും വ്യക്തമാക്കിയിരുന്നു. എന്നാല്‍  യുഡിഎഫിലേക്ക് കോണ്‍ഗ്രസിന്റെ ക്ഷണമുണ്ടെന്ന കാര്യവും തുഷാര്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com