കെവിന്റെ കൊലപാതകത്തില്‍ ക്രൈസ്തവ സഭകള്‍ക്കും ഉത്തരവാദിത്വം; പുരോഗമന കേരളം എന്നൊന്നും ഇനി സ്വയം അഹങ്കരിക്കരുതെന്ന് ഗീവര്‍ഗീസ് മാര്‍ കൂറിലോസ് 

ഈ ദുരന്തത്തില്‍ ക്രൈസ്തവ സഭകള്‍ക്കും ഉത്തരവാദിത്വമുണ്ട്. എല്ലാ വിവേചനങ്ങളെയും തച്ചുടച്ച ക്രിസ്തുവിന്റെ ശരീരമായ സഭകളില്‍ എന്തുകൊണ്ട് ഇന്നും ജാതീയത നിലനില്‍ക്കുന്നു
കെവിന്റെ കൊലപാതകത്തില്‍ ക്രൈസ്തവ സഭകള്‍ക്കും ഉത്തരവാദിത്വം; പുരോഗമന കേരളം എന്നൊന്നും ഇനി സ്വയം അഹങ്കരിക്കരുതെന്ന് ഗീവര്‍ഗീസ് മാര്‍ കൂറിലോസ് 

കൊച്ചി: കെവിന്റെ കൊലപാതകത്തില്‍ ഒരു മലയാളി എന്ന നിലയില്‍ ഒരു മലയാളി എന്ന നിലയില്‍ ലജ്ജിച്ച് തല താഴ്ത്തുന്നുവെന്ന് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. ഉത്തരേന്ത്യയില്‍ മാത്രം നടക്കുന്ന ' ദുരഭിമാന'' കൊലപാതകം വരെ നടക്കുന്ന കേരളം ജാതി ഭ്രാന്താലയമായി മാറുന്നത് നാം തിരിച്ചറിയുന്നില്ലേയെന്നും അദ്ദേഹം ചോദിക്കുന്നു.

പുരോഗമന കേരളം എന്നൊന്നും ഇനി സ്വയം അഹങ്കരിക്കരുത്. ജാതീയ കേരളം ഭീകരരൂപം ആര്‍ജിക്കുകയാണ്. കെവിന്‍ അതിന്റെ ഏറ്റവും ഒടുവിലത്തെ ഇരയും. ഈ ദുരന്തത്തില്‍ ക്രൈസ്തവ സഭകള്‍ക്കും ഉത്തരവാദിത്വമുണ്ട്. എല്ലാ വിവേചനങ്ങളെയും തച്ചുടച്ച ക്രിസ്തുവിന്റെ ശരീരമായ സഭകളില്‍ എന്തുകൊണ്ട് ഇന്നും ജാതീയത നിലനില്‍ക്കുന്നു.

ശുദ്ധിരക്തവാദവും ജാതിശുദ്ധിയും വര്‍ണ്ണവെറിയും നിര്‍ബന്ധിച്ച് നടപ്പിലാക്കുന്ന സഭകളും സഭാ നേതൃത്വങ്ങളും ഇതിലെല്ലാം ഉത്തരവാദത്വം ഏറ്റെടുക്കണം. ഇനിയെങ്കിലും മാറണം... ഇല്ലെങ്കില്‍ മാറ്റിമറിക്കണമെന്നും ഗീവര്‍ഗീസ് മാര്‍ കൂറിലോസ് ഫെയസ് ബുക്ക് പോസ്റ്റില്‍ കുറിച്ചു

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com