മുഖ്യമന്ത്രി പോയിട്ട് നോക്കാം; പരാതിയുമായി ചെന്ന നീനുവിനോട് പൊലീസ് പറഞ്ഞത് ഇങ്ങനെ

പ്രണയം വിവാഹം ചെയ്തതിന് പിന്നാലെ കാണാതായ കോട്ടയം മാന്നാനം സ്വദേശിയായ കെവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ പൊലീസിന് തുടക്കം മുതല്‍ വീഴ്ച സംഭവിച്ചതായി റിപ്പോര്‍ട്ട്.
മുഖ്യമന്ത്രി പോയിട്ട് നോക്കാം; പരാതിയുമായി ചെന്ന നീനുവിനോട് പൊലീസ് പറഞ്ഞത് ഇങ്ങനെ

കോട്ടയം: പ്രണയം വിവാഹം ചെയ്തതിന് പിന്നാലെ കാണാതായ കോട്ടയം മാന്നാനം സ്വദേശിയായ കെവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ പൊലീസിന് തുടക്കം മുതല്‍ വീഴ്ച സംഭവിച്ചതായി റിപ്പോര്‍ട്ട്.  ഞായറാഴ്ച പുലര്‍ച്ചെ വീടാക്രമിച്ച് ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയ  കെവിനെ പുനലൂരിന് സമീപം ചാലിയക്കര തോട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോയ വേളയില്‍ തന്നെ ഭാര്യ നീനു പൊലീസില്‍ പരാതിപ്പെട്ടിരുന്നു. തന്റെ സഹോദരനാണ് ഭര്‍ത്താവിനെ തട്ടിക്കൊണ്ടുപോയതെന്ന് നീനു പരാതിപ്പെട്ടിട്ടും ഗാന്ധിനഗര്‍ പൊലീസ് അവഗണിച്ചതായി നീനു മാധ്യമങ്ങളോട് പറഞ്ഞു. 

'ജില്ലയില്‍ മുഖ്യമന്ത്രിയുടെ പരിപാടികളുണ്ട്. അതിന്റെ തിരക്കിലാണ്. അതുകഴിഞ്ഞ് നോക്കാം' പരാതിയുമായി പൊലീസ് സ്റ്റേഷനില്‍ എത്തിയ തന്നോട് പൊലീസ് പറഞ്ഞത് ഇങ്ങനെയാണെന്ന് ഭാര്യ നീനു പറയുന്നു.

പൊലീസിന്റെ നിലപാടില്‍ പ്രതിഷേധിച്ച് കെവിന്റെ ഭാര്യ നീനു പൊലീസ് സ്റ്റേഷനില്‍ കുത്തിയിരുന്നു.  നീനുവിന് പുറമേ കെവിന്റെ പിതാവിനും സമാനമായ ദുരനുഭവമാണുണ്ടായത്.

രാവിലെ ആറുമണിക്ക് കെവിനെ തട്ടിക്കൊണ്ടുപോയെന്ന പരാതിയുമായി പിതാവ് ജോസഫ് ജേക്കബ് ഗാന്ധിനഗര്‍ സ്റ്റേഷനിലെത്തിയെങ്കിലും പരാതി സ്വീകരിച്ചില്ല. തട്ടിക്കൊണ്ടുപോയവരോട് എസ്‌ഐ ഫോണില്‍ സംസാരിക്കുകയായിരുന്നെന്നും അവരെത്തിയ ശേഷം ആലോചിക്കാമെന്നും പൊലീസ് പറഞ്ഞതായി ജോസഫ് ആരോപിച്ചു. 

11 മണിയോടെയാണ് നീനു പൊലീസ് സ്റ്റേഷനില്‍ എത്തിയത്. എന്നാല്‍ പൊലീസ് പരാതി വാങ്ങിയില്ല. മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെ വൈകീട്ട് പൊലീസ് കേസെടുക്കുകായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com