അവര്‍ അവനെ തല്ലിചതച്ചു, കണ്ടു ഭയന്ന തനിക്ക് വാഹനം ഓടിക്കാന്‍ കഴിയാതായി; പിടിയിലായ വാഹന ഉടമ

തെന്‍മലയിലെ വീട്ടില്‍ നീനുവിന്റെ മാതാപിതാക്കളുമായി ആലോചിച്ച ശേഷമാണ് മാന്നാനത്തുനിന്ന് കെവിനെ തട്ടിക്കൊണ്ടുപോയതെന്നു പീരുമേട് കോടതിയില്‍ കീഴടങ്ങാനെത്തിയ ടിറ്റു ജെറോം
അവര്‍ അവനെ തല്ലിചതച്ചു, കണ്ടു ഭയന്ന തനിക്ക് വാഹനം ഓടിക്കാന്‍ കഴിയാതായി; പിടിയിലായ വാഹന ഉടമ

കോട്ടയം: കെവിന്റെ കൊലപാതകത്തില്‍ അക്രമി സംഘം ഉപയോഗിച്ച വാഹനത്തിന്റെ ഉടമയുടെ നിര്‍ണായക മൊഴി.തെന്‍മലയിലെ വീട്ടില്‍ നീനുവിന്റെ മാതാപിതാക്കളുമായി ആലോചിച്ച ശേഷമാണ് മാന്നാനത്തുനിന്ന് കെവിനെ തട്ടിക്കൊണ്ടുപോയതെന്നു പീരുമേട് കോടതിയില്‍ കീഴടങ്ങാനെത്തിയ ടിറ്റു ജെറോം മൊഴി നല്‍കി. കോട്ടയത്തുനിന്നു നിയാസിന്റെ സഹോദരിയെ കൂട്ടിക്കൊണ്ടുവരുവാനെന്നു പറഞ്ഞ് മനുവാണ് ഓട്ടം വിളിച്ചത്. തുടര്‍ന്നു നീനുവിന്റെ വീട്ടില്‍ എത്തി മറ്റു രണ്ട് വാഹനങ്ങള്‍ക്കൊപ്പം മാന്നാനത്തേക്കു പുറപ്പെട്ടു. 

കെവിനെ പിടിച്ചുകൊണ്ടുവന്നു തന്റെ കാറിലാണു കയറ്റിയത്. കാറില്‍വച്ചു കെവിനെ പൊതിരെ തല്ലി. ഇതെല്ലാം കണ്ടു ഭയന്ന തനിക്കു കുറെ ദൂരം പോയപ്പോള്‍ വാഹനം ഓടിക്കുവാന്‍ കഴിയാതായി. നിയാസാണു പിന്നീടു കാര്‍ ഓടിച്ചത്. മറ്റൊരു കാറിലാണു താന്‍ തുടര്‍ന്നു യാത്ര ചെയ്തത്. ഈ വാഹനത്തിലായിരുന്നു മാരാകായുധങ്ങള്‍ സൂക്ഷിച്ചിരുന്നത്. തെന്മലയ്ക്കു സമീപം എത്തിയപ്പോള്‍ മുന്നില്‍ പോയ മറ്റു രണ്ട് വാഹനങ്ങളും നിര്‍ത്തിയിട്ടിരിക്കുന്നതു കണ്ടു. 

തങ്ങള്‍ ഇറങ്ങിയപ്പോള്‍ കെവിന്‍ വാഹനത്തില്‍നിന്നു ചാടിപ്പോയതായി മറ്റുള്ളവര്‍ പറഞ്ഞു. പിന്നിടു സമീപത്തെ തോടിനടുത്തു കുറച്ചു നേരം തിരച്ചില്‍ നടത്തിയ ശേഷം മടങ്ങി  ടിറ്റു വെളിപ്പെടുത്തി. കെവിന്റെ മൃതദേഹം കണ്ടെത്തിയ വിവരം അറിഞ്ഞതോടെ വാഹനം ഒളിപ്പിച്ച ശേഷം എറണാകുളത്തിനു കടന്ന ടിറ്റു, മറ്റുള്ളവര്‍ അറ്റസ്റ്റിലായെന്നറിഞ്ഞതോടെ മൂന്നാറിലേക്കു പുറപ്പെട്ടു. അവിടെ ഒളിവില്‍ കഴിയാന്‍ സാഹചര്യം ഇല്ലാതെവന്നതോടെ കുമളി വഴി പീരുമേട്ടില്‍ എത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com