ശബരിമലയില്‍ കൂടുതല്‍ നിയന്ത്രണങ്ങളുമായി പൊലീസ്; മാധ്യമങ്ങളെ ഇലവുങ്കല്‍ കവലയില്‍ തടഞ്ഞു

നിലയ്ക്കല്‍ ബേസ് ക്യാമ്പുവരെ മാധ്യമങ്ങള്‍ക്ക് പ്രവേശനം ഉണ്ടെന്ന് അറിയിച്ചിരുന്നു എങ്കിലും മാധ്യമങ്ങളെ ഇലവുങ്കല്‍ കവലയില്‍ തടയുകയാണ്
ശബരിമലയില്‍ കൂടുതല്‍ നിയന്ത്രണങ്ങളുമായി പൊലീസ്; മാധ്യമങ്ങളെ ഇലവുങ്കല്‍ കവലയില്‍ തടഞ്ഞു

നിലയ്ക്കല്‍: ശബരിമല നട ചിത്തിര ആട്ടപൂജയ്ക്കായി തുറക്കാനിരിക്കെ മാധ്യമങ്ങള്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങളുമായി പൊലീസ്. നിലയ്ക്കല്‍ ബേസ് ക്യാമ്പുവരെ മാധ്യമങ്ങള്‍ക്ക് പ്രവേശനം ഉണ്ടെന്ന് അറിയിച്ചിരുന്നു എങ്കിലും മാധ്യമങ്ങളെ ഇലവുങ്കല്‍ കവലയില്‍ തടയുകയാണ്. 

നിരോധനാജ്ഞയുടെ മറവില്‍ മാധ്യമങ്ങള്‍ക്കും ശബരിമലയില്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. നട തുറക്കുന്ന ദിവസം മാത്രം പമ്പയിലേക്കും സന്നിധാനത്തേക്കും പ്രവേശിച്ചാല്‍ മതിയെന്നായിരുന്നു പൊലീസ് നിര്‍ദേശം. കഴിഞ്ഞ ദിവസം നിലയ്ക്കലിന് രണ്ട് കിലോമീറ്റര്‍ മുന്‍പാണ് മാധ്യമങ്ങളെ തടഞ്ഞത്.

മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നത തല യോഗം സ്വീകരിച്ച തീരുമാനങ്ങള്‍ അനുസരിച്ചാണ് നടപടി എന്നാണ് പൊലീസ് നിലപാട്. ഇന്ന് മുതലാണ് നിലയ്ക്കൽ, ഇലവുങ്കൽ , പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ  നിരോധനാഞ്ജ പ്രാബല്യത്തിൽ വരുക. ചിത്തിര ആട്ട പൂജയ്ക്കായി തിങ്കളാഴ്ചയാണ് നട തുറക്കുക. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com