ശബരിമലയിൽ പഴുതുകളടച്ച് സുരക്ഷ; 2300 പൊലീസുകാരെ വിന്യസിക്കും, 100 വനിതാ പൊലീസ് 

ചിത്തിര ആട്ട പൂജയ്ക്ക് നട തുറക്കുന്ന ശബരിമലയിൽ സുരക്ഷ വർധിപ്പിച്ചു
ശബരിമലയിൽ പഴുതുകളടച്ച് സുരക്ഷ; 2300 പൊലീസുകാരെ വിന്യസിക്കും, 100 വനിതാ പൊലീസ് 

പത്തനംതിട്ട: ചിത്തിര ആട്ട പൂജയ്ക്ക് നട തുറക്കുന്ന ശബരിമലയിൽ സുരക്ഷ വർധിപ്പിച്ചു.  2300 പൊലീസുകാരെ വിന്യസിക്കും. 100 വനിതാപൊലീസും 20 കമാന്‍ഡോ സംഘങ്ങളും അധികമായെത്തും. എഡിജിപി അനില്‍ കാന്തിനായിരിക്കും മേല്‍നോട്ടത്തിന്റെ പൂര്‍ണചുമതല. സന്നിധാനം, മരക്കൂട്ടം മേഖലകളുടെ നിയന്ത്രണം ഐജി എംആർ .അജിത് കുമാറിനായിരിക്കും. 

ഇന്ന് അർദ്ധരാത്രി മുതൽ നിരോധനാജ്ഞ പ്രഖ്യാപിച്ച സാഹചര്യത്തിൽ നിലയ്ക്കലിൽ  വാഹനങ്ങൾ പരിശോധിക്കും. തിങ്കളാഴ്ച ഉച്ചയോടെ മാത്രമേ ഭക്തരെ നിലയ്ക്കലിൽ നിന്ന് പമ്പയിലേക്ക് കടത്തിവിടൂ.  ചൊവ്വാഴ്ച അർദ്ധരാത്രി വരെയാണ് നിരോധനാ‍ജ്ഞ.

ഇന്ന് അർധരാത്രി മുതലാണ് നിലയ്ക്കൽ, ഇലവുങ്കൽ , പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ  നിരോധനാഞ്ജ പ്രാബല്യത്തിൽ വരുക. ചിത്തിര ആട്ട പൂജയ്ക്കായി തിങ്കളാഴ്ചയാണ് നട തുറക്കുക. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com