ആറു മണിക്കൂര്‍ പിന്നിട്ടു; പുറത്തിറങ്ങാനാകാതെ തൃപ്തി ദേശായി ; കൂടുതല്‍ പ്രതിഷേധക്കാര്‍ വിമാനത്താവളത്തിലേക്ക്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th November 2018 10:39 AM  |  

Last Updated: 16th November 2018 10:39 AM  |   A+A-   |  

കൊച്ചി : ശബരിമല ദര്‍ശനത്തിനായി കൊച്ചി വിമാനത്താവളത്തിലെത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിക്കും സംഘത്തിനും നേരെ പ്രതിഷേധം തുടരുകയാണ്. വിമാനത്താവളത്തിനു പുറത്ത് പ്രതിഷേധക്കാര്‍ നാമജപവുമായി കൂട്ടംകൂടിയിരിക്കുകയാണ്.  കനത്ത പ്രതിഷേധം തുടരുന്നതിനാല്‍ തൃപ്തിക്കും സംഘത്തിനും ഇതുവരെ പുറത്തിറങ്ങാനായിട്ടില്ല. പുലര്‍ച്ചെ 4.40 ഓടെ ഇന്‍ഡിഗോ വിമാനത്തിലാണ് തൃപ്തിയും കൂട്ടരും എത്തിയത്. 

അതേസമയം എന്തുവന്നാലും ശബരിമല ദര്‍ശനം നടത്തിയിട്ടേ തിരികെ പോകൂ എന്ന നിലപാടിലാണ് തൃപ്തി ദേശായി. നാളെ രാവിലെ ശബരിമല ദര്‍ശനത്തിന് പോകും. നിലവില്‍ പൊലീസ് സംരക്ഷണമുണ്ട്. പൊലീസ് സുരക്ഷയില്‍ ശബരിമലയില്‍ ദര്‍ശനം നടത്താന്‍ തന്നെയാണ് തീരുമാനമെന്നും തൃപ്തി അറിയിച്ചു. തനിക്കെതിരെ പ്രതിഷേധിക്കുന്നവര്‍ യഥാര്‍ത്ഥ ഭക്തരല്ലെന്നും തൃപ്തി ആരോപിച്ചു.  അതിനിടെ പ്രതിഷേധം കനത്ത സാഹചര്യത്തില്‍ തൃപ്തിയെ മടക്കി അയക്കാന്‍ ശ്രമിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

തൃപ്തിയെ കാര്‍?ഗോ ?ഗേറ്റ് വഴി പുറത്തെത്തിക്കാന്‍ സ്രമം നടത്തിയിരുന്നെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് അതും സാധ്യമായിരുന്നില്ല. തൃപ്തിയെ കൊണ്ടുപോകാന്‍ വിമാനത്താവളത്തിലെ ടാക്‌സി െ്രെഡവര്‍മാരും വിസമ്മതിച്ചു. തങ്ങള്‍ക്ക് സുരക്ഷ ഭീഷണിയുണ്ടെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. ഓണ്‍ലൈന്‍ ടാക്‌സിക്കാരും തൃപ്തിയെ കൊണ്ടുപോകാന്‍ വിസമ്മതിക്കുകയാണ്. 

പൊലീസ് വാഹനത്തില്‍ തൃപ്തിയെ കൊണ്ടുപോകാന്‍ സമ്മതിക്കില്ലെന്ന് ബിജെപി നേതാക്കള്‍ അറിയിച്ചു. ശബരിമലില്‍ ആചാരലംഘനം അനുവദിക്കില്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ പറഞ്ഞപ. ഒരു ആക്ടിവിസ്റ്റിനെയും ശബരമലയില്‍ കയറാന്‍ അനുവദിക്കില്ല. തൃപ്തി ദേശായിയെ മടക്കി അയക്കണമെന്നും ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടു. തൃപ്തി തിരികെ പോകുന്നതുവരെ പ്രതിഷേധം തുടരുമെന്ന് ഹിന്ദു ഐക്യവേദിയും അറിയിച്ചു.