മഴ വന്നപ്പോള്‍ നടപ്പന്തലില്‍ കയറി നിന്നതാണോ അവര്‍ ചെയ്ത കുറ്റം ?: സന്നിധാനത്തെ അറസ്റ്റിനെതിരെ രമേശ് ചെന്നിത്തല

മുഖ്യമന്ത്രി പിണറായി വിജയന്‍ ഹിറ്റ്‌ലറാകാനാണ് ശ്രമിക്കുന്നത്
മഴ വന്നപ്പോള്‍ നടപ്പന്തലില്‍ കയറി നിന്നതാണോ അവര്‍ ചെയ്ത കുറ്റം ?: സന്നിധാനത്തെ അറസ്റ്റിനെതിരെ രമേശ് ചെന്നിത്തല

തിരുവനന്തപുരം : ശബരിമല സന്നിധാനത്ത് പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്ത നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമലയിലെ പൊലീസ് നടപടി അം​ഗീകരിക്കാനാകില്ല. സന്നിധാനത്ത് മഴ പെയ്തപ്പോള്‍ പന്തലില്‍ കയറിയിരുന്നവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മഴ പെയ്തപ്പോള്‍ നടപന്തലില്‍ കയറിയിരുന്നത് തെറ്റാണോയെന്നും ചെന്നിത്തല ചോദിച്ചു. ഭക്തരെയെല്ലാം ബിജെപിക്കാരാക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. 

അറസ്റ്റിലായവര്‍ എല്ലാവരും ബിജെപിക്കാരല്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ ഹിറ്റ്‌ലറാകാനാണ് ശ്രമിക്കുന്നത്. വിശ്വാസികളെയെല്ലാം ബിജെപിയിലേക്ക് റിക്രൂട്ട് ചെയ്യുന്ന പണിയാണോ പിണറായി വിജയന്‍ ഏറ്റെടുത്തിരിക്കുന്നതെന്നും രമേശ് ചെന്നിത്തല ചോദിച്ചു. ബിജെപിക്കാരായ ഭക്തര്‍ക്ക് ശബരിമലയില്‍ ദര്‍ശനം നടത്താന്‍ അവകാശമില്ലേയെന്നും ചെന്നിത്തല ചോദിച്ചു. 

ശബരിമലയില്‍ രാത്രിയില്‍ നടന്ന പൊലീസ് അതിക്രമങ്ങളെ ശക്തമായി അപലപിക്കുന്നു. ഇക്കാര്യം സിറ്റിംഗ് ജഡ്ജിയെകൊണ്ട് അന്വേഷിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ശബരിമലയില്‍ പൊലീസിനെ ഉപയോഗിച്ച ഭക്തരെ അടിച്ചമര്‍ത്താനാണ് നീക്കമെങ്കില്‍ വലിയ തിരിച്ചടി സര്‍ക്കാരിന് നേരിടേണ്ടി വരുമെന്ന് ചെന്നിത്തല പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com