നിലയ്ക്കലില്‍ വീണ്ടും സംഘര്‍ഷം; സമരപന്തല്‍ പൊലീസ് പൊളിച്ചു നീക്കി

ആചാര സംരക്ഷണ സമിതിയ പ്രവര്‍ത്തകരെയെല്ലാം ബലം പ്രയോഗിച്ച് ഒഴിപ്പിച്ചതിന് ശേഷമായിരുന്നു പന്തലടക്കം പൊളിച്ച് നീക്കിയത്
നിലയ്ക്കലില്‍ വീണ്ടും സംഘര്‍ഷം; സമരപന്തല്‍ പൊലീസ് പൊളിച്ചു നീക്കി

നിലയ്ക്കലിലെ ആചാര സംരക്ഷണ സമിതിയുടെ പന്തല്‍ പൊളിച്ച് നീക്കി പൊലീസ്. പത്തനംതിട്ട എസ്പിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് രാവിലെ ആറ് മണിയോടെ പന്തല്‍ പൊലീസ് പൊളിച്ചു നീക്കിയത്. ആചാര സംരക്ഷണ സമിതിയ പ്രവര്‍ത്തകരെയെല്ലാം ബലം പ്രയോഗിച്ച് ഒഴിപ്പിച്ചതിന് ശേഷമായിരുന്നു പന്തലടക്കം പൊളിച്ച് നീക്കിയത്. 

പതിനൊന്ന് ദിവസമായി ഇവിടെ പ്രാര്‍ത്ഥനാ യജ്ഞം നടന്നു വരികയായിരുന്നു. എന്നാല്‍ ശബരിമല നട ഇന്ന് തുറക്കാനിരിക്കെ കൂടുതല്‍ സംഘര്‍ഷത്തിലേക്ക് കാര്യങ്ങള്‍ നീങ്ങാതിരിക്കാനുള്ള മുന്നൊരുക്കം എന്ന നിലയിലാണ് പൊലീസ് നടപടി. പന്തല്‍ പൊളിച്ചു നീക്കിയതിന് പിന്നാലെ ആചാര സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ റോഡ് ഉപരോധിക്കുവാനുള്ള ശ്രമം തുടങ്ങി.പുലര്‍ച്ചെ പമ്പയിലേക്കെത്തിയ കെഎസ്ആര്‍ടിസി ബസ് ആചാര സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. 

ബസിലെ യാത്രക്കാരെ തടയില്ല. ഇവിടെ എത്തുന്ന സ്ത്രീകളെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കാന്‍ ശ്രമിക്കും എന്നായിരുന്നു ആചാര സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നത്. എന്നാല്‍ പ്രകോപനപരമായി ചിലര്‍ രംഗത്തെത്തുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com