ഇരുമുടിക്കെട്ടുമായി കൊച്ചി സ്വദേശി സന്നിധാനത്തേക്ക്, ഒപ്പം മാധ്യമപ്രവര്‍ത്തകയും

ഐജി ശ്രീജിത്തിന്റെ നേതൃത്വത്തില്‍ നൂറിലധികം പൊലീസ് ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ മോജോ ജേര്‍ണലിസ്റ്റായ കവിതയും കൊച്ചി സ്വദേശിയായ യുവതിയും സന്നിധാനത്തേക്ക് മലകയറുന്നത്
ഇരുമുടിക്കെട്ടുമായി കൊച്ചി സ്വദേശി സന്നിധാനത്തേക്ക്, ഒപ്പം മാധ്യമപ്രവര്‍ത്തകയും

ഇരുമുടിക്കെട്ടുമായി യുവതിയും, ശബരിമല റിപ്പോര്‍ട്ടിങ്ങിനായി
ആന്ധ്ര സ്വദേശിയായ മാധ്യമ പ്രവര്‍ത്തകയും സന്നിധാനത്തേക്ക്. കൊച്ചി സ്വദേശിയായ യുവതിയാണ് ഇരുമുടിക്കെട്ടുമായി സന്നിധാനത്തേക്ക് നീങ്ങുന്നത്. സുസജ്ജമായ പൊലീസ് സന്നാഹം ഒരുക്കിയ സുരക്ഷയില്‍, ഐജി ശ്രീജിത്തിന്റെ നേതൃത്വത്തില്‍ നൂറിലധികം പൊലീസ് ഉദ്യോഗസ്ഥരുടെ അകമ്പടിയോടെയാണ്‌
മോജോ ജേര്‍ണലിസ്റ്റായ കവിതയും കൊച്ചി സ്വദേശിയായ യുവതിയും സന്നിധാനത്തേക്ക് മലകയറുന്നത്. 

രാവിലെ 6.50നായിരുന്നു പമ്പ ഗണപതി ക്ഷേത്രത്തില്‍ നിന്നും കവിതയും  യുവതിയും മലയകയറാന്‍ ആരംഭിച്ചത്. ശബരിമലയില്‍ എത്തി റിപ്പോര്‍ട്ട് ചെയ്യുകയാണ് കവിതയുടെ ലക്ഷ്യം. വനിതാ അവകാശങ്ങള്‍ക്ക് വേണ്ടി പൊരുതുകയാണ് എന്നാണ് മലകയറുന്നതിനിടെ കവിത മാധ്യമങ്ങളോട് പ്രതികരിച്ചത്. ശബരിമലയില്‍ എത്തി റിപ്പോര്‍ട്ട് ചെയ്യണം ആവശ്യം കവിത ഉന്നയിച്ചതോടെയാണ് പൊലീസ് സുരക്ഷ ഒരുക്കിയത്. കാത്തിരുന്ന് കാണാമെന്നായിരുന്നു മലകയറുന്നതിനിടെ ഐജി ശ്രീജിത്തിന്റെ പ്രതികരണം. പൊലീസ് വേഷത്തില്‍ സുരക്ഷ ഹെല്‍മെറ്റും ധരിച്ചാണ് കവിത മലകയറുന്നത്. കറുത്ത വസ്ത്രം ധരിച്ചാണ് വിശ്വാസിയായ ഇരുമുടിക്കെട്ടുമായി സന്നിധാനത്തേക്ക് നീങ്ങുന്നത്.

ഐജി ശ്രീജിത്തിന്റെ സംഘം പുറപ്പെടുന്നതിന് മുന്‍പ് മുപ്പതിലധികം പൊലീസുകാര്‍ വരുന്ന സംഘം ആദ്യം പുറപ്പെട്ടു. പിന്നാലെ ഐജി ശ്രീജിത്തിന്റെ നേതൃത്വത്തില്‍ നൂറിലധികം പൊലീസുകാരുടെ അകമ്പടിയോടെ ആന്ധ്ര സ്വദേശിയായ യുവതി അടങ്ങിയ സംഘം.സുപ്രീംകോടതി വിധി വന്നതിന് പിന്നാലെ ഇത് മൂന്നാമത്തെ യുവതിയാണ് ശബരിമല സന്നിധാനത്തേക്ക് മല ചവിട്ടുന്നത്. വ്യാഴാഴ്ച ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ടര്‍ മലചവിട്ടിയെങ്കിലും പ്രതിഷേധം ശക്തമായതോടെ തിരികെ ഇറങ്ങുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com