'വിശ്വാസം മാത്രമല്ല, ഞങ്ങള്‍ക്ക് നിയമം കൂടി സംരക്ഷിക്കേണ്ടതുണ്ട്'; പ്രതിഷേധക്കാരോട് ഐജി ശ്രീജിത്ത്‌

വിശ്വാസികളുടെ പ്രതിഷേധത്തെ അവഗണിച്ചുകൊണ്ട് മുന്നോട്ടുപോകാന്‍ താല്‍പ്പര്യമില്ലെന്നാണ് ഐജി വ്യക്തമാക്കി
'വിശ്വാസം മാത്രമല്ല, ഞങ്ങള്‍ക്ക് നിയമം കൂടി സംരക്ഷിക്കേണ്ടതുണ്ട്'; പ്രതിഷേധക്കാരോട് ഐജി ശ്രീജിത്ത്‌

വിശ്വാസം സംരക്ഷിക്കുക മാത്രമല്ല, നിയമവും സംരക്ഷിക്കേണ്ട ഉത്തരാവാദിത്വവും തങ്ങള്‍ക്കുണ്ടെന്ന് ഐജി ശ്രീജിത്ത്. സ്ത്രീ പ്രവേശനത്തില്‍ പ്രതിഷേധിച്ച് നടപ്പന്തലില്‍ പ്രതിഷേധിക്കുന്നവരെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായി അവരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമലയ്ക്കുള്ളില്‍ പ്രതിഷേധം ഒഴിവാക്കാനുള്ള കഠിനശ്രമത്തിലാണ് പൊലീസ്. വിശ്വാസികളെ അനുനയിപ്പിച്ച് സ്ത്രീകള്‍ക്ക് ദര്‍ശനം ഒരുക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. 

ഞങ്ങള്‍ നിയമത്തിന്റെ നിയോഗം കൊണ്ട് എത്തിപ്പെട്ടവരാണ്. നിങ്ങളെ ഉപദ്രവിക്കാന്‍ വന്നവരല്ല. ഞങ്ങളുടെ വേഷഭൂഷാദികള്‍ കണ്ട് നിങ്ങള്‍ ബഹളംവെക്കേണ്ട. ഞങ്ങള്‍ക്ക് നിയമം നടപ്പാക്കേണ്ടതുണ്ട്. ഞങ്ങളും അയ്യപ്പ വിശ്വാസികള്‍ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. 

നിങ്ങളെ ആരെയും ചവിട്ടി അരച്ചുകൊണ്ട് ഒന്നു നടത്താന്‍ പോകുന്നില്ല. നിങ്ങളുടെ വിശ്വാസം മാത്രം ഞങ്ങള്‍ക്ക് സംരക്ഷിച്ചാല്‍ പോര. നിയമം കൂടി സംരക്ഷിക്കേണ്ടതുണ്ട്. നിങ്ങളുടെ വികാരം മാനിച്ചതുകൊണ്ടാണ് പടച്ചട്ട ഊരിവെച്ചത്. നിങ്ങളെ ഉപദ്രവിക്കാനുള്ള ഉദ്ദേശമില്ല. നിങ്ങളുടെ വിശ്വാസപ്രകാരം നിങ്ങള്‍ നാമം ജപിച്ചോളൂ. വിശ്വാസികളെ ഉപദ്രവിക്കരുതെന്നാണ് സര്‍ക്കാരിന്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ വിശ്വാസികളുടെ പ്രതിഷേധത്തെ അവഗണിച്ചുകൊണ്ട് മുന്നോട്ടുപോകാന്‍ താല്‍പ്പര്യമില്ലെന്നാണ് ഐജി വ്യക്തമാക്കി. ബലപ്രയോഗത്തിലൂടെ വിശ്വാസികളെ നീക്കില്ലെന്നാണ് പ്രതിഷേധക്കാരോട് ഐജി പറഞ്ഞത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com