മൂന്നു വയസുകാരന്റെ തലയില്‍ അപകടകരമാം വിധം രക്തസ്രാവം: ദുരൂഹതയെന്ന് ഡോക്ടര്‍മാര്‍

By സമകാലികമലയാളം ഡെസ്‌ക്  |   Published: 17th April 2019 08:49 PM  |  

Last Updated: 17th April 2019 08:49 PM  |   A+A-   |  

പ്രതീകാത്മക ചിത്രം

 

കൊച്ചി: എറണാകുളത്ത് മൂന്നു വയസുകാരനെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സംഭവത്തില്‍ ദുരൂഹത. കുട്ടിയുടെ തലയ്ക്കകത്ത് അപകടകരമാം വിധം രക്തസ്രാവമുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കുട്ടിയുടെ അടിയന്തര ശസ്ത്രക്രിയ കൊച്ചിയില്‍ ആരംഭിച്ചിട്ടുണ്ട്. 

ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ കുട്ടിയുടെ ശരീരഭാഗങ്ങളില്‍ പൊളളലേറ്റ പാടുകളും കാലുകളില്‍ മുറിവേറ്റ പാടുകളുമുണ്ടായിരുന്നു. കുട്ടി ടെറസില്‍ നിന്ന് വീണ് പരിക്കേറ്റതാണെന്നാണ് മാതാപിതാക്കള്‍ പറഞ്ഞത്. 

പശ്ചിമബംഗാള്‍ സ്വദേശിയായ കുട്ടിയെയാണ് ഗുരുതരാവസ്തയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിവരം അറിഞ്ഞ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ആശുപത്രിയില്‍ എത്തിയിരുന്നു.