യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരുടെ കൊലപാതകം; അന്വേഷണത്തിന് പ്രത്യേക സംഘം

കൊലപാതകത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺ​ഗ്രസ് ആഹ്വാനം ചെയ്ത ഹർത്താൽ സംസ്ഥാനത്ത് ആരംഭിച്ചു. വൈകുന്നേരം ആറ് മണി വരെയാണ് ഹർത്താൽ.
യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരുടെ കൊലപാതകം; അന്വേഷണത്തിന് പ്രത്യേക സംഘം

തിരുവനന്തപുരം: കാസർകോട് കല്യോട്ട് രണ്ട് യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് ചുമതല നൽകി. ക്രൈം ഡിറ്റാച്ച്‌മെന്റ് ഡിവൈഎസ്പി
പ്രദീപിനാണ്‌ അന്വേഷണച്ചുമതല . കൊലപാതകത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺ​ഗ്രസ് ആഹ്വാനം ചെയ്ത ഹർത്താൽ സംസ്ഥാനത്ത് ആരംഭിച്ചു. വൈകുന്നേരം ആറ് മണി വരെയാണ് ഹർത്താൽ. അടിയന്തര സർവ്വീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കും.

ഇന്നലെ രാത്രി എട്ടരയോടെയാണ് കല്യോട്ട് വച്ച് യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരായ ശരത്തിനും കൃപേഷിനും വെട്ടേറ്റത്.  ജീപ്പിലെത്തിയ അക്രമി സംഘം ബൈക്ക് ഇടിച്ചിട്ടശേഷം ഇരുവരെയും വെട്ടുകയായിരുന്നു. അക്രമികൾ ഉടൻ തന്നെ സ്ഥലം വിട്ടു. കൃപേഷ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. പിന്നിലെന്ന് കോൺഗ്രസ് ആരോപിച്ചു.

 കെപിസിസിയുടെ ഇന്നത്തെ ജനമഹായാത്രയും യു‍ഡിഎഫിന്റെ ഉഭയകക്ഷി ചർച്ചയും കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവച്ചു. പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും ഇന്ന് വൈകീട്ട് കാസർകോട്ടെത്തും. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com