യുവതികൾ മല കയറിയത് രാത്രി പന്ത്രണ്ട് മണിയോടെ ; മഫ്തിയിൽ സുരക്ഷയൊരുക്കി പൊലീസ്

യുവതികൾക്കൊപ്പം ഉണ്ടായിരുന്ന ചിലരാണ് ദൃശ്യങ്ങൾ പകർത്തിയതെന്നാണ് സൂചന
യുവതികൾ മല കയറിയത് രാത്രി പന്ത്രണ്ട് മണിയോടെ ; മഫ്തിയിൽ സുരക്ഷയൊരുക്കി പൊലീസ്

സന്നിധാനം : ബിന്ദുവും കനകദുർ​ഗയും രാത്രി  12 30 ഓടെയാണ് മല കയറ്റം ആരംഭിച്ചത്. മഫ്തിയിൽ പൊലീസ് സംഘം യുവതികൾക്ക് സുരക്ഷയൊരുക്കി. എന്നാൽ യുവതികളുടെ ഒപ്പമായിരുന്നില്ല പൊലീസുകാർ. യുവതികൾക്ക് അൽപ്പം അകലെയായാണ് പൊലീസ് സംഘം യുവതിയെ അനു​ഗമിച്ചത്. 

പുലർച്ചെ 3നുു 4.15 നും ഇടയിലാണ് യുവതികൾ സന്നിധാനത്തെത്തിയത്.  യുവതികൾക്കൊപ്പം ഉണ്ടായിരുന്ന ചിലരാണ് ദൃശ്യങ്ങൾ പകർത്തിയതെന്നാണ് സൂചന. എന്നാൽ യുവതികൾ എത്തിയത് തങ്ങൾ അറിഞ്ഞില്ലെന്ന് സന്നിധാനത്തിന്റെ സുരക്ഷ ചുമതലയുണ്ടായിരുന്ന എസ് പി സുജിത് ദാസും മറ്റ് സുരക്ഷാ ഉദ്യോ​ഗസ്ഥരും അറിയിച്ചു. അതേസമയം യുവതികൾ ദർശനം നടത്തിയതായി ഐജി അറിയിച്ചിട്ടുണ്ട്. 

ശബരിമലയില്‍ ഏല്ലാപ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും ദര്‍ശനം നടത്താമെന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഇന്ന് പുലര്‍ച്ചെ 3.45 നോടുകൂടിയാണ് ഇരുവരും ശബരിമല ദര്‍ശനം നടത്തിയത്. ഇവര്‍ മഫ്ടി പോലീസിന്‍റെ സുരക്ഷയിലായിരുന്നു ദര്‍ശനം നടത്തിയത്. 

പതിനെട്ടാം പടി ഒഴിവാക്കി, ഇരുമുടിക്കെട്ടില്ലാതെയാണ് ഇരുവരും സന്നിധാനത്തെത്തി ദര്‍ശനം നടത്തിയത്. തങ്ങള്‍ക്ക് ദര്‍ശനത്തിന് പൊലീസ് സംരക്ഷണം ലഭിച്ചുവെന്ന് ഇരുവരും പറഞ്ഞു. കഴിഞ്ഞ ഡിസംബര്‍ 24 നാണ് ഇതിനുമുമ്പ് ഇരുവരും ദര്‍ശനത്തിനെത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com