മഞ്ജുവിന്റെ വീടിന് സുരക്ഷ വർധിപ്പിച്ചു

ശബരിമലയില്‍ ദര്‍ശനം നടത്തിയെന്ന് അവകാശപ്പെട്ട് രം​ഗത്തെത്തിയ ചാത്തന്നൂർ സ്വദേശിയും കേരള ദളിത് മഹിളാ ഫെഡറേഷന്‍ നേതാവുമായ എസ്പി മഞ്ജുവിന്‍റെ വീടിന്‍റെ സുരക്ഷ വര്‍ധിപ്പിച്ചു
മഞ്ജുവിന്റെ വീടിന് സുരക്ഷ വർധിപ്പിച്ചു

കൊല്ലം: ശബരിമലയില്‍ ദര്‍ശനം നടത്തിയെന്ന് അവകാശപ്പെട്ട് രം​ഗത്തെത്തിയ ചാത്തന്നൂർ സ്വദേശിയും കേരള ദളിത് മഹിളാ ഫെഡറേഷന്‍ നേതാവുമായ എസ്പി മഞ്ജുവിന്‍റെ വീടിന്‍റെ സുരക്ഷ വര്‍ധിപ്പിച്ചു. ചാത്തന്നൂർ സിഐയുടെ നേതൃത്വത്തിലാണ് സുരക്ഷ.

നവോത്ഥാന കേരളം ശബരിമലയിലേക്ക് ഓൺലൈൻ ഗ്രൂപ്പിന്‍റെ സഹായത്തോടെയായിരുന്നു മഞ്ജു ശബരിമല ദര്‍ശനം നടത്തിയത്. ആരുടേയും പ്രതിഷേധം വഴിയിൽ ഉണ്ടായില്ലെന്ന് മ‌ഞ്ജു പറഞ്ഞു. ആചാര സംരക്ഷകർ എന്നുപറഞ്ഞ് ശബരിമലയിൽ നിൽക്കുന്നവരുടെ പിന്തുണ പോലും തനിക്ക് കിട്ടിയെന്നും ഇവര്‍ അവകാശപ്പെട്ടിരുന്നു.

എന്നാല്‍ ആചാര സംരക്ഷകർ സഹായിച്ചുവെന്ന പിഎസ് മഞ്ജുവിന്റെ വാദം തള്ളി അഖില ഭാരത അയ്യപ്പ സേവാ സംഘം രംഗത്തെത്തി. സംഘത്തെ അപകീർത്തിപ്പെടുത്താനുള്ള നീക്കമാണ് ഇതിന് പിന്നിലെന്ന് വൈസ് പ്രസിഡന്റ് പി ബാലൻ പറ‍ഞ്ഞു. 

നേരത്തെയും ശബരിമല ദർശനം നടത്താൻ ആഗ്രഹമറിയിച്ച് മഞ്ജു എത്തിയിരുന്നു. എന്നാല്‍ പ്രതിഷേധ സാധ്യത പൊലീസ് വിശദീകരിച്ചതോടെ ഇവര്‍ പിന്തിരിയുകയായിരുന്നു. ഇത്തവണ പൊലീസിനെ അറിയിക്കാതെ രഹസ്യമായിട്ടായിരുന്നു സന്ദര്‍ശനം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com