ക്ഷേമ പെന്‍ഷന്‍ 1200 രൂപയാക്കി ; പുതിയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ; 42 ലക്ഷം കുടുംബങ്ങള്‍ക്ക് പരിരക്ഷ

പുതിയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി പ്രഖ്യാപിച്ചു. പദ്ധതി വഴി 42 ലക്ഷം കുടുംബങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുമെന്ന് മന്ത്രി
ക്ഷേമ പെന്‍ഷന്‍ 1200 രൂപയാക്കി ; പുതിയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ; 42 ലക്ഷം കുടുംബങ്ങള്‍ക്ക് പരിരക്ഷ


തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ പുതിയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി പ്രഖ്യാപിച്ചു. പദ്ധതി വഴി 42 ലക്ഷം കുടുംബങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുമെന്ന് മന്ത്രി അറിയിച്ചു. പദ്ധതി മെയ് മാസത്തോടെ ആരംഭിക്കും. അഞ്ച് ലക്ഷം രൂപ വരെ സര്‍ക്കാര്‍ നേരിട്ട് ലഭിക്കും. ഒരു ലക്ഷം രൂപ ഇന്‍ഷുറന്‍സ് കമ്പനികള്‍ നല്‍കും. 

കാരുണ്യ-ആര്‍ബിവൈ പദ്ധതികള്‍ സംയോജിപ്പിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. 20 ലക്ഷം പേര്‍ക്ക് പണമടച്ച് പദ്ധതിയില്‍ അംഗമാകാം. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ ക്രെഡിറ്റ് കേന്ദ്രസര്‍ക്കാരിനും
സംസ്ഥാനങ്ങള്‍ക്ക് ബാധ്യതയുമാണെന്നും മന്ത്രി പറഞ്ഞു.  എൻഡോസൾഫാൻ ഇരകൾക്ക് 20 കോടിയും വകയിരുത്തി. 

പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളെ കു​ടും​ബാ​രോ​ഗ്യ ആ​ശു​പ​ത്രി​ക​ളാ​ക്കും. ഉ​ച്ച​യ്ക്കു​ശേ​ഷ​വും ഒ​പി ലാ​ബും ഒ​പി​യും സ്ഥാ​പി​ക്കും. എ​ല്ലാ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലും ഓ​ങ്കോ​ള​ജി​സ്റ്റു​ക​ളെ നി​യ​മി​ക്കും. ലോ​ട്ട​റി വ​രു​മാ​ന​വും പ​ദ്ധ​തി​ക്കാ​യി ഉ​പ​യോ​ഗി​ക്കും. ഓ​രോ പ​ഞ്ചാ​യ​ത്തി​ലും ആ​രോ​ഗ്യ​സേ​ന​യെ നി​യ​മി​ക്കും. 200 പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളെ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളാ​ക്കു​മെ​ന്നും ധ​ന​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ചു.

ക്ഷേമപെന്‍ഷന്‍ 100 രൂപ വര്‍ധിപ്പിച്ചു. 1100 രൂപയായിരുന്നത് 1200 രൂപയാക്കി ഉയര്‍ത്തി. പെന്‍ഷനുകള്‍ക്കായി 7533 കോടി രൂപ ചെലവ് വരുമെന്ന് മന്ത്രി പറഞ്ഞു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ പെന്‍ഷന്‍ 500 രൂപയായിരുന്നു. ഇത് ഇരട്ടിയിലേറെയായി വര്‍ധിപ്പിച്ചതായും തോമസ് ഐസക്ക് പറഞ്ഞു.  
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com