ടൂറിസം വളര്‍ത്താന്‍ കേരളാ ബോട്ട് ലീഗും സ്‌പൈസ് റൂട്ടും;  ലക്ഷ്യം  യുനെസ്‌കോയുടെ 'പൈതൃക പദ്ധതി'

നെഹ്‌റു ട്രോഫി വള്ളം കളി മുതല്‍ പ്രസിഡന്റ്‌സ് കപ്പ് വരെയുള്ള മൂന്ന് മാസങ്ങളിലായാണ് കേരളാ ബോട്ട് ലീഗ് നടക്കുന്നത്. എല്ലാ വാരാന്ത്യങ്ങളിലും സംഘടിപ്പിക്കുന്ന മത്സരങ്ങളില്‍ നെഹ്രു ട്രോഫി വള്ളം കളിയില്‍
ടൂറിസം വളര്‍ത്താന്‍ കേരളാ ബോട്ട് ലീഗും സ്‌പൈസ് റൂട്ടും;  ലക്ഷ്യം  യുനെസ്‌കോയുടെ 'പൈതൃക പദ്ധതി'

തിരുവനന്തപുരം: സംസ്ഥാനത്തെ വിനോദ സഞ്ചാരത്തിന്റെ കൂടുതല്‍ വളര്‍ച്ചയ്ക്കായി കേരള ബോട്ട്‌ലീഗ് ആരംഭിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. ഓഗസ്റ്റ് രണ്ടാം ശനിയാഴ്ച നടക്കുന്ന നെഹ്‌റു ട്രോഫി വള്ളം കളി മുതല്‍ പ്രസിഡന്റ്‌സ് കപ്പ് വരെയുള്ള മൂന്ന് മാസങ്ങളിലായാണ് കേരളാ ബോട്ട് ലീഗ് നടക്കുന്നത്. എല്ലാ വാരാന്ത്യങ്ങളിലും സംഘടിപ്പിക്കുന്ന മത്സരങ്ങളില്‍ നെഹ്രു ട്രോഫി വള്ളം കളിയില്‍ ആദ്യ ഒന്‍പത് സ്ഥാനങ്ങളിലെത്തിയ ചുണ്ടന്‍ വള്ളങ്ങളാവും മാറ്റുരയ്ക്കുക.

പദ്ധതിയുടെ നടത്തിപ്പിനായി ടെന്‍ഡര്‍ വിളിക്കും. പരസ്യങ്ങളില്‍ നിന്ന് കൂടുതല്‍ വരുമാനം കണ്ടെത്താനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കും. 20 കോടി രൂപയാണ് ഇതിനായി വകയിരുത്താന്‍ ഉദ്ദേശിച്ചിട്ടുള്ളത്. യുനെസ്‌കോയുടെ 'പൈതൃക പദ്ധതി'യില്‍ ഉള്‍പ്പെടുത്തുന്നതിനായുള്ള നടപടികള്‍ക്ക് സര്‍ക്കാര്‍ മുന്‍കൈയെടുക്കുമെന്നും മന്ത്രി പറഞ്ഞു. 

സില്‍ക്ക് റൂട്ട് മാതൃകയില്‍ കേരളത്തിലെ തുറമുഖങ്ങളെ വിദേശത്തെ തുറമുഖങ്ങളുമായി ബന്ധിപ്പിക്കുന്ന 'സ്‌പൈസ് റൂട്ടി'ന്‌ സര്‍ക്കാര്‍ തുടക്കം കുറിക്കും. പുരാതന കാലത്ത് പാശ്ചാത്യ നാടുകളുമായി വ്യാപാര ബന്ധമുണ്ടായിരുന്ന തുറമുഖങ്ങളെയാണ് പദ്ധതിക്കായി തെരഞ്ഞെടുത്തിരിക്കുന്നത്. മുസിരിസിനെ കൂടാതെ ആലപ്പുഴയെയും തലശ്ശേരിയെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2021 ല്‍ ഈ പദ്ധതി സര്‍ക്കാര്‍ പൂര്‍ത്തീകരിക്കും. തീരദേശ ഹൈവേയ്ക്കൊപ്പം തന്നെ സൈക്കിള്‍ ട്രാക്കും നിര്‍മ്മിക്കും. ഇതോടെ ആലപ്പുഴയിലെ വിനോദസഞ്ചാര മേഖലയുടെ മുഖം മാറുമെന്നും മന്ത്രി പറഞ്ഞു. കുട്ടനാട് കാണാനെത്തുന്ന സഞ്ചാരികളില്‍ പകുതിയോളം പേരെ സ്‌പൈസ് റൂട്ടിലേക്ക് ആകര്‍ഷിക്കാന്‍ കഴിയും. സ്‌പൈസ് റൂട്ടില്‍ സഹകരിക്കുന്ന വിദേശ രാജ്യങ്ങളിലെ പ്രതിനിധികള്‍ക്കായി ജൂണ്‍ മാസം പ്രത്യേക ശില്‍പശാല സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com