ബ്രണ്ണന്‍ കോളേജില്‍ പ്രിന്‍സിപ്പല്‍ പിഴുത കൊടിമരം എബിവിപി വീണ്ടും നാട്ടി

സംഘര്‍ഷം ഒഴിവാക്കാനാണ് കൊടിമരം മാറ്റുന്നതെന്നാണ് പ്രിന്‍സിപ്പല്‍ വിശദീകരിച്ചത്
ബ്രണ്ണന്‍ കോളേജില്‍ പ്രിന്‍സിപ്പല്‍ പിഴുത കൊടിമരം എബിവിപി വീണ്ടും നാട്ടി

കണ്ണൂര്‍ : തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ പ്രിന്‍സിപ്പല്‍ പിഴുതുമാറ്റിയ കൊടിമരം എബിവിപി പുനഃസ്ഥാപിച്ചു. ഇന്നലെയാണ് പ്രിന്‍സിപ്പല്‍ ഫല്‍ഗുനന്‍ കൊടിമരം പിഴുതുമാറ്റിയത്. സംഘര്‍ഷം ഒഴിവാക്കാനാണ് കൊടിമരം മാറ്റുന്നതെന്നാണ് പ്രിന്‍സിപ്പല്‍ വിശദീകരിച്ചത്. കൊടിമരം മാറ്റുമ്പോള്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനും പ്രിന്‍സിപ്പലിന് ഒപ്പം ഉണ്ടായിരുന്നു.

പ്രിന്‍സിപ്പലിന്റെ അനുമതിയോടെയാണ് മുമ്പ് പതാക ഉയര്‍ത്തിയിരുന്നതെന്ന് എബിവിപി നേതൃത്വം പറയുന്നു. എസ്എഫ്‌ഐ നേതൃത്വം ഭീഷണിപ്പെടുത്തിയതോടെ പ്രിന്‍സിപ്പല്‍ പൊലീസിനെ വിളിച്ച് വരുത്തുകയായിരുന്നു. ഇതിലും ഭേദം പ്രിന്‍സിപ്പല്‍ എസ്എഫ്‌ഐയുടെ അടിമയാണെന്ന് സമ്മതിക്കുകയായിരുന്നുവെന്നും എബിവിപി പ്രവര്‍ത്തകര്‍ പറഞ്ഞു. 

പ്രിൻസിപ്പൽ കൊടിമരം പിഴുതുമാറ്റുന്നു
പ്രിൻസിപ്പൽ കൊടിമരം പിഴുതുമാറ്റുന്നു

എബിവിപിയുടെ കൊടിമരം പ്രിന്‍സിപ്പല്‍ പിഴുതുമാറ്റിയത് ജനാധിപത്യ അവകാശങ്ങളുടെ ലംഘനമാണെന്നാരോപിച്ച് സംഘപരിവാര്‍ സംഘടനകള്‍ ഇന്നലെ ധര്‍മടം വെള്ളൊഴുക്കിലെ പ്രിന്‍സിപ്പലിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. തുടര്‍ന്ന് വീടിന്റെ മുന്നില്‍ എബിവിപിയുടെ കൊടിമരവും നാട്ടി പ്രതിഷേധിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com