കോഴിക്കോട് മദ്യം കഴിച്ച് ഒരാള്‍ മരിച്ചു; രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍

എസ്റ്റേറ്റ് തൊഴിലാളിയായ കോളപ്പന്‍ (60) ആണ് മരിച്ചത്
കോഴിക്കോട് മദ്യം കഴിച്ച് ഒരാള്‍ മരിച്ചു; രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍


 
കോഴിക്കോട്; കോഴിക്കോട് നൂറാം തോടിന് സമീപം മദ്യം കഴിച്ചയാള്‍ മരിച്ചു. എസ്റ്റേറ്റ് തൊഴിലാളിയായ കൊളപ്പന്‍ (60) ആണ് മരിച്ചത്. മദ്യപിച്ച രണ്ട് പേരുടെ നില ഗുരുതരമാണ്. ഇവര്‍ കോഴിക്കോട് മെഡിക്കല്‍ കൊളേജില്‍ ചികിത്സയിലാണ്. പാലക്കല്‍- ചെമ്പിനി കൊയപ്പത്തോടി എസ്‌റ്റേറ്റ് തൊഴിലാളിയാണ് മരിച്ച കൊളപ്പന്‍. ഇവര്‍ കഴിച്ചത് വിഷമദ്യമാണെന്നാണ് സംശയം. ഗോപാലന്‍ നാരായണന്‍ എന്നിവരാണ് ചികിത്സയിലുള്ളത്. ചെമ്പിനി ആദിവാസി കോളനി നിവാസികളാണ് ഇവര്‍. വൈകുന്നേരം ഇവര്‍ ചാരായം കഴിച്ചെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com